തൃണമൂല്‍ എം.പിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പിയും

കൊൽക്കത്ത: സി.പി.എം പ്രവ൪ ത്തകരായ സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കിയ തൃണമൂൽ എം.പി തപസ് പാലിനെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി ഉൾപ്പെടെ കൂടുതൽ പാ൪ട്ടികൾ രംഗത്ത്. തപസിനെ അറസ്റ്റ് ചെയ്യണമെന്നും പാ൪ലമെൻറിൽനിന്ന് സസ്പെൻഡ് ചെയ്യണമെന്നും പാ൪ട്ടികൾ ആവശ്യപ്പെട്ടു.
തപസിൻെറ പ്രസംഗത്തിൻെറ സി.ഡി ലോക്സഭാ സ്പീക്ക൪ സുമിത്രാ മഹാജന് കൈമാറാനും അദ്ദേഹത്തെ സഭയിൽനിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെടാനും ബി.ജെ.പി തീരുമാനിച്ചു. എം.പിയുടെ പ്രസ്താവന മമത ബാന൪ജി അംഗീകരിക്കുന്നുണ്ടോ എന്നതാണ് പ്രശ്നമെന്ന് ബി.ജെ.പി നേതാവ് രാജീവ് പ്രതാപ്റൂഡി പറഞ്ഞു.
തപസിന് പാ൪ലമെൻറിൽ ഇരിക്കാൻ അ൪ഹതയില്ളെന്ന് വൃന്ദ കാരാട്ട് പറഞ്ഞു. അടിയന്തര നടപടി വേണമെന്ന് കോൺഗ്രസ് നേതാവ് ശോഭ ഓജയും ആവശ്യപ്പെട്ടു.
ഏതെങ്കിലും തൃണമൂൽ പ്രവ൪ത്തകൻ ആക്രമിക്കപ്പെട്ടാൽ പ്രതികാരമായി സി.പി.എം പ്രവ൪ത്തകരെ കൊലചെയ്യാൻ മടിക്കില്ളെന്നും അവരുടെ സ്ത്രീകളെ ബലാത്സംഗം ചെയ്യാൻ തൻെറ പയ്യന്മാരെ അയക്കുമെന്നുമായിരുന്നു തൃണമൂൽ എം.പിയുടെ പ്രസംഗം. സംഭവം വിവാദമായതോടെ എം.പി മാപ്പ് പറഞ്ഞിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.