ആലപ്പുഴ: ഒരു നാടിൻെറ മുഴുവൻ വിലാപമായി അവ൪ അവസാനം യാത്രയായതും ഒരുമിച്ച്. ദേശീയപാത കരീലകുളങ്ങരയിൽ പുത്തൻറോഡ് റോഡ് ജങ്ഷന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ച ഒരു കുടുംബത്തിലെ ആറുപേരാണ് മരണത്തിലും ഒന്നായി യാത്രയായത്. ആലപ്പുഴ വട്ടയാൽ ചെമ്മാരപ്പള്ളിചിറ തൈപറമ്പിൽ ആൻറണി സേവ്യ൪ (34), ഭാര്യ ടെൽമ (24), ആൻറണിയുടെ പിതാവ് സേവ്യ൪ (60) മാതാവ് അലോഷ്യാമ്മ (55), ആൻറണിയുടെ സഹോദരി വിമലയുടെ മക്കളായ അനു സ്ക്കറിയ വിൽസൺ (10), അനൂഷ വിൽസൺ (ആറ്) എന്നിവരുടെ മരണമാണ് ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയത്. ജൂൺ 23നായിരുന്നു ആൻറണിയുടെ വിവാഹം. ആൻറണിയുടെ സഹോദരി വിമലയുടെ മക്കളായ അനുവിനെയും അനൂഷയെയും ഒരു നോക്കുകാണാൻ സ്കൂളിലെ അധ്യാപകരും കൂട്ടുകാരും എത്തി.
കുട്ടികളുടെത് ഒഴിച്ച് മറ്റ് നാലുപേരുടെയും മൃതദേഹം ആൻറണിയുടെ കുടുംബവീട്ടിൽ പൊതുദ൪ശനത്തിന് വെച്ചശേഷം പുലയൻവഴി പുത്തൻക്കാട് അവ൪ ലേഡി ഓഫ് അസംപ്ഷൻ ച൪ച്ചിൽ വികാരി ഫാ. തോബിയാസിൻെറ മുഖ്യകാ൪മികത്വത്തിൽ വിശുദ്ധ കു൪ബാന നടത്തി. തുട൪ന്ന് ബുധനാഴ്ച ഉച്ചക്ക് 12.30ന് മൃതദേഹം മൗണ്ട് കാ൪മൽ കത്തീഡ്രൽ ച൪ച്ച് സെമിത്തേരിയിൽ (ലത്തീൻ പള്ളി) സംസ്കരിച്ചു. പോസ്റ്റ്മോ൪ട്ടത്തിന് ശേഷം കൊണ്ടുവന്ന കുട്ടികളുടെ മൃതദേഹം വിത്സൺ (സാജു) ൻെറ കുടുംബവീടായ വട്ടയാൽ വാ൪ഡ് വട്ടത്തിൽ വീട്ടിൽ പൊതുദ൪ശനത്തിന് വെച്ചശേഷം വട്ടയാൽ സെൻറ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിലും സംസ്കരിച്ചു. കെ.സി. വേണുഗോപാൽ എം.പി, നഗരസഭ അധ്യക്ഷ മേഴ്സി ഡയാന മാസിഡോ, വൈസ് ചെയ൪മാൻ ബി. അൻസാരി, കലക്ട൪ എൻ. പത്മകുമാ൪, വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കൾ തുടങ്ങിയവ൪ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.