തിരൂരങ്ങാടി: വീട്ടില്‍നിന്ന് 18.75 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ യുവാവ് പിടിയിലായി. പുളിക്കല്‍ പെരിയമ്പലം ചക്കുമാട്ടില്‍പറമ്പ് ഫാജിസാണ് (27) അറസ്റ്റിലായത്. ചെനക്കലങ്ങാടി അരീപ്പാറയിലെ ചേലപ്പുറത്ത് മുഹമ്മദ് അഷ്റഫിന്‍െറ വീട്ടില്‍ നിന്നാണ് ആഭരണങ്ങള്‍ കവര്‍ന്നത്. ഇക്കഴിഞ്ഞ 17ന് പകലാണ് മോഷണം നടന്നത്. രാവിലെ 10നും 12നും ഇടയില്‍ ഇവരുടെ വീട്ടിലെത്തിയ യുവാവ് ആഭരണങ്ങള്‍ കവരുകയായിരുന്നു. ഞായറാഴ്ച പള്ളിക്കല്‍ബസാറില്‍ തിരൂരങ്ങാടി സി.ഐ അനില്‍ ബി. റാവുത്തറാണ് പ്രതിയെ പിടികൂടിയത്. മനോജ്, പരമേശ്വരന്‍ എന്നിവരും സി.ഐക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.