പത്തനംതിട്ട നഗരത്തിലെ തെരുവുനായ ശല്യം തടയാന്‍ നടപടിയെടുക്കണം

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ തെരുവുനായ ശല്യം അവസാനിപ്പിക്കാന്‍ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പത്തനംതിട്ട പൗരസമിതി യോഗം ആവശ്യപ്പെട്ടു. നഗരത്തിലൂടെ യാത്ര ചെയ്യാന്‍ കഴിയാത്തവിധം നായ് ശല്യം വര്‍ധിച്ചു. നായ്ക്കളുടെ കടിയേറ്റ് ആശുപത്രികളില്‍ ചികിത്സതേടി എത്തുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു. പ്രഭാത കാല്‍നടക്കാര്‍ക്കും തെരുവ് നായ്ക്കള്‍ വന്‍ ഭീഷണിയായി മാറിക്കഴിഞ്ഞു. നായ്ശല്യം കാരണം പലരും പ്രഭാത കാല്‍നട യാത്രപോലും ഉപേക്ഷിച്ചു. നഗരത്തിന്‍െറ വിവിധ ഇടങ്ങളില്‍ കുന്നുകൂടുന്ന മാലിന്യം നായ്ക്കളുടെ തീറ്റകേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റി. വളര്‍ത്തുനായ്ക്കള്‍ക്ക് കുത്തിവെപ്പ് നിര്‍ബന്ധമാക്കുകയും അലഞ്ഞുതിരിഞ്ഞു നടക്കുന്നവയെ നശിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് ഡോ. കുര്യന്‍ വി. അലക്സാണ്ടര്‍, ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.