ചങ്ങനാശേരി: വട്ടപ്പള്ളിയിലെ റേഷന്‍ മൊത്തവ്യാപാരശാലയില്‍ കരിഞ്ചന്തയില്‍ വില്‍ക്കാന്‍ സൂക്ഷിച്ച 420 ചാക്ക് അരി ഭക്ഷ്യവകുപ്പ് ഉന്നതാധികൃതര്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കല്ലുകളം ലിയോ തോമസിന്‍െറ ഉടമസ്ഥതയിലുള്ള മൊത്തവ്യാപാരശാലയുടെ ലൈസന്‍സ് റദാക്കി. കൊല്ലം റേഷനിങ് ഡെപ്യൂട്ടി കണ്‍ട്രോളര്‍, ജില്ലാ സപൈ്ള ഓഫിസര്‍, താലൂക്ക് സപൈ്ള ഓഫിസര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് പരിശോധന നടന്നത്. റേഷന്‍ കടക്കാര്‍ക്ക് വിതരണം ചെയ്തെന്ന് വ്യാജരേഖയുണ്ടാക്കി കരിഞ്ചന്തയില്‍ പൂഴ്ത്തിവെച്ച 420 ചാക്ക് അരിയാണ് പരിശോധനയില്‍ കണ്ടെത്തിയത്. പിടികൂടിയ ഭക്ഷ്യധാന്യം മറ്റൊരു ലൈസന്‍സിയായ വണ്ടിപ്പേട്ടയിലെ കെ. ഹസനാരുടെ റേഷന്‍ മൊത്തവ്യാപാര ശാലയിലേക്ക് മാറ്റി. റേഷന്‍ ഡിപ്പോകളില്‍ ബി.പി.എല്‍, എ.പി.എല്‍ വിഭാഗത്തിന് വിതരണം നടത്തേണ്ട അരിയാണ് ഗോഡൗണില്‍നിന്ന് പിടിച്ചെടുത്തത്. മൊത്തവ്യാപാരിയും റേഷന്‍കട ഉടമകളും തമ്മിലെ രഹസ്യ ഇടപാടുവഴിയാണ് കൃത്രിമരേഖ ചമക്കുന്നത്. ഇതിന് ഭക്ഷ്യവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ ഒത്താശയും ചെയ്തുവരുന്നു. നിരന്തര പരാതിയെത്തുടര്‍ന്നാണ് ഉന്നത അധികൃതര്‍ നേരിട്ടെത്തി പരിശോധനക്ക് നേതൃത്വം നല്‍കിയത്. റേഷന്‍ മൊത്തവ്യാപാരി കിലോഗ്രാമിന് 16 രൂപക്കാണ് റേഷന്‍ കടകളില്‍ അരി വില്‍ക്കുന്നത്. ഇത് റേഷന്‍ കട ഉടമകള്‍ 20 മുതല്‍ 28 രൂപക്കുവരെയാണ് പൊതുവിപണിയില്‍ മറിച്ചുവില്‍ക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.