കണ്ണൂര്‍: ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്‍െറയും ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍െറയും ആഭിമുഖ്യത്തില്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ കണ്ണൂര്‍ വേള്‍ഡ് കപ്പിനു തുടക്കമായി. ഉറുഗ്വെുടെ ജഴ്സിയണിഞ്ഞ് പയ്യന്നൂര്‍ കോളജും ഹോളണ്ടിന്‍െറ ജഴ്സിയണിഞ്ഞ് ജിംഖാന കണ്ണൂരുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടിയത്. ആവേശം നിറഞ്ഞ മത്സരത്തില്‍ ഗോളുകള്‍ക്ക് ഉറുഗ്വെഹോളണ്ടിനെ തകര്‍ത്തു. വൈകീട്ട് നടന്ന ചടങ്ങില്‍ ഇ.പി. ജയരാജന്‍ എം.എല്‍.എ ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്തു. ഫുട്ബാളില്‍ ഇപ്പോള്‍ ലാറ്റിനമേരിക്കല്‍ വസന്തമാണെന്നും അതുപോലെ നഷ്ടപ്പെട്ടുപോയ നമ്മുടെ ഫുട്ബോളിനെ തിരിച്ചുപിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ഫിഫ അപ്പീല്‍ കമ്മിറ്റി അംഗം പി.പി. ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഹോക്കി മെഡലിസ്റ്റ് മാനുവല്‍ ഫ്രെഡറിക്സിനെ ചടങ്ങില്‍ ആദരിച്ചു. നഗരസഭാ അധ്യക്ഷ റോഷ്നി ഖാലിദ് ഉപഹാരം സമര്‍പ്പിച്ചു. സിനിമാതാരം സനുഷ മുഖ്യാതിഥിയായിരുന്നു. സി.ഡി.എഫ്.എ പ്രസിഡന്‍റ് എം.കെ. നാസര്‍, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം വി.പി. പവിത്രന്‍, മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി പി.കെ. ജഗന്നാഥന്‍ എന്നിവര്‍ സംസാരിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്‍റ് ഒ.കെ. വിനീഷ് സ്വാഗതവും സെക്രട്ടറി ടി. പ്രഭാകരന്‍ നന്ദിയും പറഞ്ഞു. ഇന്നു വൈകീട്ട് 4.30ന് നടക്കുന്ന മത്സരത്തില്‍ ജര്‍മനിയുടെ ജഴ്സിയണിഞ്ഞ് കണ്ണൂര്‍ ജില്ലാ പൊലീസ് ടീമും ഇറ്റലിയുടെ ജഴ്സിയണിഞ്ഞ് സ്പിരിറ്റഡ് യൂത്ത്സും ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.