മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെ മാറ്റാനുള്ള നീക്കം അണിയറയില്‍ ശക്തം. ജനറല്‍ ട്രാന്‍സ്ഫറില്‍ പെടുത്തിയാണ് ഡോക്ടറെ മാറ്റാനുള്ള നീക്കം നടക്കുന്നത്. ജനകീയ ഡോക്ടറായ കെ.വി. ബിനിയെ മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ രംഗത്തെത്തി. കൈക്കൂലിക്കും അഴിമതിക്കുമെതിരെ പ്രതികരിച്ചതാണ് ഡോക്ടര്‍ക്കെതിരെ നീക്കം നടത്താന്‍ ചിലരെ പ്രേരിപ്പിച്ചതെന്ന് ആശുപത്രിയില്‍ പ്രതിഷേധവുമായി എത്തിയ നാട്ടുകാര്‍ പറഞ്ഞു. രോഗികളോട് മോശമായി പെരുമാറുകയും കൈക്കൂലി ആവശ്യപ്പെടുകയും ചെയ്ത നഴ്സുമാര്‍ക്കെതിരെ ഡോക്ടര്‍ കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു. നഴ്സുമാരുടെ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് രോഗികള്‍ ആശുപത്രിയില്‍ ബഹളം വെക്കുകയും ഇതിനെ തുടര്‍ന്ന് ആയുര്‍വേദ വിഭാഗം ഡി.എം.ഒ ഡോ. എം.എസ്. റസിയ ആശുപത്രിയിലെത്തി രോഗികളില്‍നിന്ന് തെളിവെടുപ്പ് നടത്തുകയും നഴ്സുമാരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഈ സംഭവത്തിനുശേഷം ഡോക്ടര്‍ക്കെതിരെയുള്ള കരുനീക്കം ശക്തമായിരുന്നു. ഇടുക്കി ജില്ലയിലെ പാങ്ങോട് എന്ന സ്ഥലത്തേക്കാണ് ഡോക്ടറെ മാറ്റാന്‍ തീരുമാനമായിട്ടുള്ളതെന്ന് അറിയുന്നു. ഡോക്ടറുടെ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് കാണാന്‍ കഴിയാത്ത രീതിയില്‍ ദൂരസ്ഥലത്തേക്ക് നീക്കാനുള്ള നടപടി ചില ഉന്നതരുടെ ശ്രമത്തിന്‍െറ ഭാഗമാണെന്നാണ് ആരോപണം. ഡോക്ടറെ നീക്കാനുള്ള ശ്രമത്തിനെതിരെ ഇന്നലെ നാട്ടുകാര്‍ ഒപ്പുശേഖരണം നടത്തി. നടപടിക്കെതിരെ അധികാരികള്‍ക്ക് നിവേദനം നല്‍കാനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.