മലയാളം ഭരണഭാഷ: വയനാട് കുതിക്കുന്നു

കല്‍പറ്റ: ഭരണഭാഷയായി മലയാളം ഉപയോഗിക്കുന്നതില്‍ വയനാട് വന്‍നേട്ടം കൈവരിച്ചതായി ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഭരണഭാഷാ പുരോഗതി അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ സര്‍ക്കാര്‍ തലത്തില്‍ മലയാള ഭാഷയുടെ ഉപയോഗം 98 ശതമാനത്തിലെത്തിയതായും അദ്ദേഹം പറഞ്ഞു. പൊലീസ്, പൊതുമരാമത്ത് തുടങ്ങി കുറഞ്ഞ വകുപ്പുകള്‍ മാത്രമാണ് 100 ശതമാനം പുരോഗതി കൈവരിക്കാത്തത്.കോടതി ഭാഷയും നടപടിക്രമങ്ങളും മലയാളത്തിലാക്കുന്നതോടെ എല്ലാ വകുപ്പുകള്‍ക്കും മലയാളം മാത്രം ഉപയോഗിച്ച് ആശയവിനിമയവും ഉത്തരവുകളും നടപടിക്രമങ്ങളും സാധ്യമാകും. സര്‍ക്കാര്‍ ഓഫിസുകളില്‍ ഉപയോഗിക്കുന്നതിന് ഏകീകൃത മലയാളം ഫോണ്ട് ആവശ്യമാണെന്ന് യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. എ.ഡി.എം കെ. ഗണേശന്‍, ഔദ്യാഗിക ഭാഷാ വകുപ്പ് സെക്ഷന്‍ ഓഫിസര്‍ രജനി ആന്‍റണി പെരേര, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.