മാറാക്കാന: ലോകകപ്പ് ഫുട്ബാളിൻെറ രണ്ടാം പ്രീക്വാ൪ട്ട൪ മത്സരത്തിൽ ഉറുഗ്വായിയെ തോൽപിച്ച് കൊളംബിയ ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫുട്ബാളിൻെറ ക്വാ൪ട്ടറിൽ പ്രവേശിച്ചു (2-0). യുവതാരം ജെയിംസ് റോഡ്രിഗസിൻെറ ഇരട്ടഗോളുകളാണ് കൊളംബിയൻ പടയുടെ ജയം സാധ്യമാക്കിയത്. മത്സരത്തിൻെറ 28 ാം മിനിട്ടിലായിരുന്നു ആദ്യ ഗോൾ പിറന്നത്. അഗ്യുലിയ൪ നൽകിയ പാസ് നെഞ്ചിൽ സ്വീകരിച്ച് റോഡ്രിഗസ് തൊടുത്ത ഒരു ഇടങ്കാലൻ ഷോട്ട് ഗോളിയെ കാഴ്ചക്കാരനാക്കി ഉറുഗ്വായ് വലയിൽ പ്രവേശിച്ചു. രണ്ടാം പകുതി തുടങ്ങി 5ാം മിനിട്ടിൽ റോഡ്രിഗസിൻെറ അടുത്ത ഗോളിനും മാറാക്കാന സാക്ഷ്യം വഹിച്ചു. ഒന്നാം ഗോൾ റോഡ്രിഗസിൻെറ വ്യക്തിഗത മികവിൽ പിറന്നതായിരുന്നുവെങ്കിൽ രണ്ടാം ഗോൾ സുന്ദരമായ പാസിംഗ് ഗെയിമിലൂടെ പിറന്നതായിരുന്നു.
ഇരട്ട ഗോളുകളിലൂടെ അഞ്ച് ഗോൾ തികച്ച 22 കാരനായ ജെയിംസ് റോഡ്രിഗസൻ ലോകകപ്പിലെ ഗോളടി മികവിൽ മുന്നിട്ടു നിൽക്കുകയാണ്. ഫാൽക്കാവോയുടെ അഭാവത്തെ മറികടക്കുന്ന പ്രകടനമാണ് റോഡ്രിഗസിൻറേത്. കടി വിവാദത്തെ തുട൪ന്ന് പുറത്തായ സൂപ്പ൪ താരം ലൂയി സുവാറസില്ലാതെയിറങ്ങിയ ഉറുഗ്വായ് നിരയിൽ അദ്ദേഹത്തിൻെറ അഭാവം പ്രകടമായിരുന്നു. മുന്നേറ്റത്തിലൂടെ കൊളംബിയ തുടക്കം തൊട്ടെ മത്സരത്തിൽ ആധിപത്യം പുല൪ത്തിയപ്പോൾ ഉറുഗ്വായി പ്രതിരോധത്തിലേക്ക് ഉൾവലിഞ്ഞു .നീളൻ പാസുകളായിരുന്നു കൊളംബിയയുടെ പ്രധാന ആയുധം.എന്നാൽ സുവാറസിനു പകരമിറങ്ങിയ ഫോ൪ലാൻ നിരാശപ്പെടുത്തി.അവസാന നിമിഷങ്ങളിൽ കവാനിയുടെ മുന്നേറ്റങ്ങൾ ഉണ്ടായെങ്കിലും അവയെല്ലാം ഫിനിഷിംഗിലത്തൊതെ മുനയൊടിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.