മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവള ടെര്‍മിനല്‍ കെട്ടിട ശിലാസ്ഥാപന ചടങ്ങിന്‍െറ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സംഘാടക സമിതി യോഗം ചേര്‍ന്നു. ചടങ്ങ് വന്‍ വിജയമാക്കാന്‍ യോഗം തീരുമാനിച്ചു. ജൂലൈ അഞ്ചിന് മട്ടന്നൂര്‍ കൈലാസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി കൂടുതല്‍ പേര്‍ക്ക് വീക്ഷിക്കുന്നതിനായി ഓഡിറ്റോറിയത്തിന് പുറത്ത് സൗകര്യമൊരുക്കും. എല്‍.സി.ഡി പ്രോജക്ടറിലൂടെ ചടങ്ങ് വീക്ഷിക്കാന്‍ സൗകര്യം ഉണ്ടായിരിക്കും. ഡക്കറേഷനും സൗണ്ട് സംവിധാനത്തിനുമായി ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പിനെ ചുമതലയേല്‍പിക്കും. ഇതിന് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. ആരാണെന്ന് ഇന്ന് പ്രഖ്യാപിക്കും. നഗരത്തിന്‍െറ എല്ലാ ഭാഗങ്ങളിലും സ്വാഗത കമാനങ്ങള്‍ സ്ഥാപിക്കാനും തീരുമാനിച്ചു. മട്ടന്നൂര്‍ സി.ഡി.എസ് ഹാളില്‍ നടന്ന യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ കെ. ഭാസ്കരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ടര്‍ എന്‍. ദേവിദാസ്, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് എം.സുസ്മിത, കെ.ശോഭന, വി.ആര്‍. ഭാസ്കരന്‍, അന്‍സാരി തില്ലങ്കേരി, എന്‍.വി. ചന്ദ്രബാബു, സി.വി.എം. വിജയന്‍ മാസ്റ്റര്‍, വി.എന്‍. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. കിയാല്‍ പ്രോജക്ട് മാനേജര്‍ കെ.പി. ജോസ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.