ലോറി മോഷണസംഘം പിടിയില്‍

കോയമ്പത്തൂര്‍: റോഡോരങ്ങളില്‍ നിര്‍ത്തിയിടുന്ന ലോറികള്‍ മോഷ്ടിക്കുന്ന അഞ്ചംഗ മോഷണസംഘം പിടിയില്‍. കോയമ്പത്തൂര്‍ സിട്ര കുട്ടി എന്ന സത്യമൂര്‍ത്തി (32), പീളമേട് ഹോപ്കോളജ് ഹരികൃഷ്ണന്‍ (36), ചിന്നിയംപാളയം ശെല്‍വം (48), പൊള്ളാച്ചി മുഖാബ് (39), ഉക്കടം ഈശ്വരന്‍ (32) എന്നിവരാണ് അറസ്റ്റിലായത്. കോയമ്പത്തൂര്‍ മലുമിച്ചംപട്ടി സ്വദേശികളായ രമേഷ്, സുരേഷ് എന്നിവരാണ് സംഘത്തലവന്‍മാര്‍. ഇവര്‍ ഒളിവിലാണ്. കോയമ്പത്തൂര്‍ ഗണപതി അത്തിപാളയം പിരിവില്‍ പൊലീസ് വാഹന പരിശോധനക്കിടെ കാറില്‍ വന്ന പ്രതികള്‍ കുടുങ്ങുകയായിരുന്നു. ചോദ്യംചെയ്യലില്‍ പരസ്പര വിരുദ്ധമായ മറുപടി ഉണ്ടായതോടെയാണ് പൊലീസ് സംശയിച്ചത്. പ്രതികള്‍ നല്‍കിയ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ രണ്ട് ലോറികള്‍ കസ്റ്റഡിയിലെടുത്തു. ലോറികള്‍ അജ്ഞാതകേന്ദ്രങ്ങളില്‍ കൊണ്ടുപോയി പൊളിച്ചുവില്‍ക്കുകയാണ് ചെയ്യുന്നത്. വെള്ളാണപട്ടിയിലെ സ്വകാര്യ തോട്ടത്തില്‍ മുഖ്യഭാഗങ്ങള്‍ അഴിച്ചുമാറ്റിയ നിലയില്‍ മറ്റൊരു ലോറിയും പൊലീസ് കണ്ടെത്തി. മുഖ്യപ്രതികള്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.