ഉദുമയില്‍ തെരുവുനായ ശല്യം രൂക്ഷം; ഏഴ് ആടുകള്‍ കടിയേറ്റ് ചത്തു

ഉദുമ: ഉദുമ ഭാഗങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാവുന്നു. കൊപ്പല്‍ കടപ്പുറത്ത് തെരുവുനായയുടെ കടിയേറ്റ് ഏഴ് ആടുകള്‍ ചത്തു. തിങ്കളാഴ്ച രാത്രി രണ്ട് ആടുകളും കഴിഞ്ഞയാഴ്ച അഞ്ച് ആടുകളുമാണ് തെരുവു നായ്ക്കളുടെ കടിയേറ്റ് ചത്തത്. ആട്ടിന്‍കൂടില്‍ കയറി കടിച്ചു കീറുകയാണ് ചെയ്തത്. തിങ്കളാഴ്ച രാത്രി കൊപ്പല്‍ കടപ്പുറത്തെ മാണിക്കത്തിന്‍െറ ആട്ടിന്‍കൂട്ടില്‍ കയറിയ നായ്ക്കള്‍ നാല് ആടുകളെ ആക്രമിച്ചതില്‍ രണ്ടെണ്ണം ചത്തു. കഴിഞ്ഞയാഴ്ച ഉദുമ ചക്കരരാമന്‍െറ അഞ്ച് ആടുകളാണ് കടിയേറ്റ് ചത്തത്.ഈ ഭാഗങ്ങളില്‍ ജനം ഭീതിയിലാണ് കഴിയുന്നത്. രാത്രി സമയങ്ങളില്‍ പുറത്തിറങ്ങാന്‍ പോലുമാവുന്നില്ല. കുട്ടികളെ സ്കൂളില്‍ അയക്കാന്‍ പേടിയാണെന്ന് അമ്മമാര്‍ പറയുന്നു. തെരുവുനായ ശല്യം ഇല്ലാതാക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാവുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.