അരൂര്‍: അരൂക്കുറ്റി ഗവ. ആശുപത്രി വളപ്പില്‍ നെട്ടൂര്‍പെട്ടി മാതൃകയിലെ കെട്ടിടങ്ങള്‍ ജീര്‍ണിക്കുന്നു. രാജഭരണകാലത്ത് നിര്‍മിച്ച രണ്ടു കെട്ടിടങ്ങളാണ് ഉപയോഗശൂന്യമായി ദ്രവിച്ചുതീരുന്നത്. രണ്ടുപതിറ്റാണ്ടിലേറെയായി ആശുപത്രി പ്രവര്‍ത്തനം ഈ കെട്ടിടങ്ങളിലില്ല. ആശുപത്രിയിലെ കിടത്തി ചികിത്സക്കും ഔ്പേഷ്യന്‍റ് വിഭാഗത്തിന്‍െറ പരിശോധനക്കും മറ്റും പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. കെട്ടിടങ്ങള്‍ ഉപയോഗശൂന്യമായി ഉപേക്ഷിക്കപ്പെട്ടപ്പോള്‍തന്നെ ലേലം ചെയ്തിരുന്നുവെങ്കില്‍ വന്‍തുക സര്‍ക്കാറിന് ലഭിക്കുമായിരുന്നു. വിലയേറിയ മര ഉരുപ്പടി മഴയും വെയിലുമേറ്റ് ജീര്‍ണാവസ്ഥയിലായിട്ടും കെട്ടിടങ്ങള്‍ പൊളിച്ചു ലേലം ചെയ്ത് സര്‍ക്കാര്‍ ഖജനാവില്‍ മുതല്‍കൂട്ടാന്‍ അധികൃതര്‍ തയാറാകാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്. അഞ്ചേക്കറോളമുള്ള ആശുപത്രി പരിസരം ചെറിയ കെട്ടിടങ്ങളാല്‍ നിറയുകയാണ്. ഇതുമൂലം സ്ഥലസൗകര്യവും കുറയുകയാണ്. ഇപ്പോള്‍ നിര്‍മിച്ചു തുടങ്ങുന്ന അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കിനുള്ള കെട്ടിടവും സ്ഥലത്തിന്‍െറ അരികിലേക്ക് മാറ്റി നിര്‍മിക്കാത്തതും ആക്ഷേപത്തിനിടയാക്കുന്നുണ്ട്. കായലോരത്ത് നിലനില്‍ക്കുന്ന രണ്ടു കെട്ടിടങ്ങളും പൊളിച്ചുനീക്കിയാല്‍ ബഹുനിലയങ്ങള്‍ നിര്‍മിക്കാനുള്ള സൗകര്യം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.