വടക്കന്‍കാട്ടിലും തോരാമഴ; വേലിക്കാട് തോട്ടില്‍ നീരൊഴുക്ക്

മുണ്ടൂര്‍: വടക്കന്‍കാട് മലയോര മേഖലയിലും മഴ വര്‍ധിച്ചതോടെ വേലിക്കാട് തോട്ടിലും നീരൊഴുക്കായി. മൂന്ന് മാസത്തെ നീണ്ട ഇടവേളക്ക് ശേഷം തോട്ടില്‍ വെള്ളത്തിന്‍െറ ഒഴുക്ക് തുടങ്ങിയത് ഏതാനും ദിവസംമുമ്പാണ്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ വേലിക്കാട് തോട് കരകവിഞ്ഞൊഴുകിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി മാര്‍ച്ച് ആദ്യവാരത്തില്‍ തന്നെ തോട് വറ്റി വരണ്ടിരുന്നു. മൂന്ന് മാസം തോട്ടില്‍ ജലസാന്നിധ്യമില്ലായിരുന്നു. കല്ലടിക്കോട് മലയോട് ചേര്‍ന്ന വടക്കന്‍കാട്ടില്‍ മലയിലെ നീരൊഴുക്കിനെ ആശ്രയിച്ചാണ് വേലിക്കാട് തോട്ടിലെ ജല സാന്നിധ്യം കൂടുന്നതും കുറയുന്നതും. വേനല്‍മഴ കുറഞ്ഞ തോതില്‍ മാത്രമാണ് ഈ മേഖലയില്‍ ലഭിച്ചിരുന്നത്. പച്ചക്കറി അടക്കമുള്ള കാര്‍ഷിക വിളകള്‍ക്ക് ഞായറാഴ്ച പെയ്ത കനത്ത മഴ പുതിയ ഉണര്‍വ് നല്‍കി. ഇതോടെ ഈ മേഖലയില്‍ കാര്‍ഷിക വൃത്തി സജീവമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.