കൂട്ടക്കൊല വിശ്വസിക്കാനാവാതെ അത്തിനിലത്തുകാര്‍

മീനങ്ങാടി: അത്തിനിലം മാളിയേക്കല്‍ ലെനിന്‍ (28) ഗൂഡല്ലൂരില്‍ കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയത് ഇപ്പോഴും അത്തിനിലത്തുകാര്‍ക്ക് വിശ്വസിക്കാനാവുന്നില്ല. ഹോട്ടല്‍ ജോലിക്കാരനായിരുന്ന ലെനിന്‍ മാസത്തില്‍ ഒരിക്കലേ നാട്ടിലെത്താറുള്ളൂ. അപ്പോഴൊക്കെ ആളുകളുമായി നല്ല സൗഹൃദത്തിലായിരുന്നു. മാതാപിതാക്കള്‍ കൂലിപ്പണിക്കാരാണ്. പള്ളിക്കാര്‍ കൊടുത്ത അഞ്ച് സെന്‍റ് സ്ഥലത്ത് ചെറിയ വീടാണുള്ളത്. ലെനിന്‍െറ സഹോദരിക്ക് മീനങ്ങാടിയിലെ ബാങ്കില്‍ ജോലിയുണ്ട്. മക്കള്‍ക്ക് വരുമാനമുണ്ടായതോടെയാണ് കുടുംബം പച്ചപിടിച്ചത്. ലെനിന്‍ ഗൂഡല്ലൂരിലെ ജ്യോത്സനയുമായി അടുപ്പത്തിലായത് വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. വിവാഹ ആലോചനയുമായി വീട്ടുകാര്‍ ജ്യോത്സനയുടെ വീട്ടുകാരെ സമീപിച്ചതാണ്. ജ്യോത്സനക്ക് വേറെ വിവാഹം ആലോചിച്ചതാണ് ലെനിനെ പ്രകോപിതനാക്കിയതെന്നാണ് നിഗമനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.