കല്‍പറ്റ: സ്വകാര്യ ബസുകളില്‍ യാത്രചെയ്യുന്ന യൂനിഫോം ധരിച്ച സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ കാര്‍ഡില്ലെങ്കിലും യാത്രാസൗജന്യം നല്‍കണമെന്ന് സ്റ്റുഡന്‍റ്സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി നിര്‍ദേശിച്ചു. അംഗീകൃത സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ തിരിച്ചറിയല്‍ കാര്‍ഡ് തന്നെ കണ്‍സഷന്‍ കാര്‍ഡായി പരിഗണിക്കാം. അവധി ദിവസങ്ങളിലും കോഴ്സിന്‍െറ കാലാവധി തീരുന്നതുവരെയും യാത്രാസൗജന്യം നല്‍കണം. പരീക്ഷക്ക് പോകുന്ന വിദ്യാര്‍ഥികളുടെ ഹാള്‍ ടിക്കറ്റ് യാത്രാസൗജന്യത്തിന് ഉപയോഗിക്കാം.യാത്രക്കിടയില്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രധാനപ്പെട്ട ബസ്സ്റ്റോപ്പുകളില്‍ പൊലീസ് സാന്നിധ്യം ഉറപ്പുവരുത്തും. ബസ് ജീവനക്കാരുടെ പെരുമാറ്റം സംബന്ധിച്ചും മറ്റുമുള്ള പരാതികള്‍ സ്വീകരിക്കുന്നതിന് പരാതിപ്പെട്ടികള്‍ സ്ഥാപിക്കുമെന്ന് ഡിവൈ.എസ്.പി (അഡ്മിനിസ്ട്രേഷന്‍) അറിയിച്ചു. മേപ്പാടി പോളിടെക്നിക്, കല്‍പറ്റ ഗവ. കോളജ് എന്നിവിടങ്ങളിലേക്കുള്ള ബസുകളുടെ സമയം പുന$ക്രമീകരിക്കുന്നതിനും പരമാവധി വിദ്യാര്‍ഥികള്‍ക്ക് യാത്രാസൗജന്യം അനുവദിക്കുന്നതിനും കമ്മിറ്റി കെ.എസ്.ആര്‍.ടി.സി.ക്ക് നിര്‍ദേശം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.