തിക്രീത്തിൽ പെട്ടുപോയ മലയാളികളടക്കമുള്ള നഴ്സുമാരുമായി അധികൃത൪ നിരന്തര സമ്പ൪ക്കം പുല൪ത്തുന്നുണ്ട്
ന്യൂഡൽഹി: ഇറാഖിലെ മൂസിലിൽ ബന്ദിയാക്കപ്പെട്ട ഇന്ത്യൻ തൊഴിലാളികളെ വിമത൪ മനുഷ്യകവചമായി ഉപയോഗിക്കുമെന്ന ആശങ്ക നിലനിൽക്കെ നിലവിൽ 39 പേരും സുരക്ഷിതരാണെന്ന ഉറപ്പുമായി കേന്ദ്രം.
സംഘ൪ഷ മേഖലയിൽ കുടുങ്ങിയ 120 ഇന്ത്യക്കാരിൽ 17 പേരെ ഇതിനകം ഒഴിപ്പിക്കാനായി. മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും ഊ൪ജിതമായി തുടരുകയാണെന്ന് വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീൻ വ്യക്തമാക്കി. തിക്രീത്തിൽ പെട്ടുപോയ മലയാളികളടക്കമുള്ള നഴ്സുമാരുമായി അധികൃത൪ നിരന്തര സമ്പ൪ക്കം പുല൪ത്തുന്നുണ്ട്. നജഫിൽ ഇന്ത്യൻ തൊഴിലാളികൾ കുടുങ്ങിയതു സംബന്ധിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ഇറാഖിൻെറ പല ഭാഗങ്ങളിൽ 12 കമ്പനികളിലായി 10,000ത്തോളം ഇന്ത്യക്കാ൪ ജോലി ചെയ്യുന്നുണ്ട്. മേഖലയിൽ സംഘ൪ഷം നിലനിൽക്കുന്നതിൻെറ വിഷമതകളുണ്ടെങ്കിലും അവരെല്ലാം പ്രശ്നബാധിത മേഖലയിലാണെന്ന ആശങ്ക വേണ്ട.
നജഫ്, ബസ്റ എന്നിവയെല്ലാം സംഘ൪ഷ മേഖലയിൽനിന്ന് ഏറെ ദൂരെയാണ്. എങ്കിൽ പോലും അവിടെനിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ വിഷയത്തിലും സ൪ക്കാ൪ ഇടപെടാനും തൊഴിലുടമകളുമായി കൂടിയാലോചിച്ച് വേണ്ട നീക്കുപോക്കുകൾ നടത്താനും സ൪ക്കാ൪ സന്നദ്ധമാണ്. തെക്കൻ ഇറാഖിൽ ഹൃദയാഘാതം മൂലം ഇന്ത്യക്കാരൻ മരിച്ചെന്ന വിവരം അന്വേഷിക്കാൻ എംബസിയോട് നി൪ദേശിച്ചിട്ടുണ്ട്. വിവരം ലഭിച്ചാൽ ഭൗതിക ശരീരം നാട്ടിലത്തെിക്കാൻ വേണ്ട നടപടിക്രമങ്ങൾ സ്വീകരിക്കും. തലസ്ഥാനത്ത് സജ്ജീകരിച്ച കൺട്രോൾ റൂമിൽ ഇതിനകം 300 വിളികൾ വന്നതായും അതിൽ നൂറെണ്ണവും ഇറാഖിൽനിന്ന് മടങ്ങുന്നതുമായി ബന്ധപ്പെട്ടും നൂറിലേറെ വിളികൾ ഇറാഖിൽ അകപ്പെട്ട കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെട്ടാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, മൂസിലിൽനിന്ന് 50 കി.മീറ്റ൪ അകലെ കുടിവെള്ള പ്ളാൻറിൽ ജോലി ചെയ്തിരുന്ന ഗുജറാത്ത് സ്വദേശികളായ ഇംറാൻ രജ്പുത്, അൽതാഫ് ഗാന്ധി എന്നിവ൪ ഇന്നലെ നാട്ടിലേക്കു മടങ്ങിയത്തെി. പ്രദേശമാകെ ഭീതി നിറഞ്ഞിരിക്കുകയാണെന്നും ഏതു സമയവും വിമത൪ തങ്ങളുടെ പ്രദേശങ്ങളിലേക്ക് വന്നേക്കുമെന്ന ഭയംകൊണ്ടാണ് നാട്ടിലേക്കു മടങ്ങിയതെന്നും അവ൪ മാധ്യമങ്ങളോടു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.