പ്രഫഷനല്‍ പരീക്ഷാ കുംഭകോണം: മധ്യപ്രദേശില്‍ വിവാദം കൊഴുക്കുന്നു

ഭോപാൽ: പ്രഫഷനൽ പരീക്ഷാ കുംഭകോണവുമായി ബന്ധപ്പെട്ട് മധ്യപ്രദേശിൽ ആരോപണ പ്രത്യാരോപണങ്ങൾ കൊഴുക്കുന്നു. പ്രമുഖ ബി.ജെ.പി നേതാവുകൂടിയായ മുൻ വിദ്യാഭ്യാസ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരുമടക്കം പ്രതികളായ കേസിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അടക്കമുള്ളവ൪ക്ക് പങ്കുണ്ടെന്ന പ്രതിപക്ഷ ആരോപണത്തോടെ വിവാദം കനക്കുകയാണ്. തനിക്കും സ൪ക്കാറിനുമെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, ആരോപണങ്ങൾക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് തിങ്കളാഴ്ച അറിയിച്ചു. അതേസമയം, ആ൪ക്കെതിരെയാണ് പരാതി നൽകുകയെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. അധ്യാപക നിയമന കുംഭകോണത്തിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് മുതി൪ന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ആരോപിച്ചിരുന്നു. ദിഗ്വിജയിയുടെ ആരോപണം തള്ളിക്കളയുന്നതായാണ് സ൪ക്കാ൪ വൃത്തങ്ങൾ പ്രതികരിച്ചത്. പ്രഫഷനൽ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നി൪ണായക തെളിവുകൾ തൻെറ പക്കലുണ്ടെന്ന് അവകാശപ്പെട്ട സംസ്ഥാന കോൺഗ്രസ് വക്താവ് കെ.കെ. മിശ്ര, കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. ചില പ്രമുഖ രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവ൪ത്തകരും പ്രഫഷനൽ പരീക്ഷാ കൺട്രോള൪ക്കും സിസ്റ്റം അനലിസ്റ്റിനും അയച്ച എസ്.എം.എസുകൾ ഇതുസംബന്ധിച്ച തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനത്തെ ഖനി രാജാവ് സുധീ൪ ശ൪മക്കൊപ്പം കൺട്രോളറും അന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.