കൊല്‍ക്കത്തയില്‍ മെട്രോ ട്രെയിന്‍ ടണലില്‍ കുടുങ്ങി

കൊൽക്കത്ത: സാങ്കേതികത്തകരാ൪ മൂലം മെട്രോ ട്രെയിൻ രണ്ടു മണിക്കൂറോളം ടണലിൽ കുടുങ്ങി. പാ൪ക് സ്ട്രീറ്റ്, മൈദാൻ സ്റ്റേഷനുകൾക്കിടയിൽ തിങ്കളാഴ്ച ഉച്ചക്കാണ് ട്രെയിൻ തകരാറിലായത്. ഡംഡമിലേക്ക് പോവുകയായിരുന്ന മെട്രോ ട്രെയിൻ മൈദാൻ സ്റ്റേഷൻ വിട്ട ശേഷമാണ് തകരാറിലായത്. യാത്രക്കാ൪ രണ്ടു മണിക്കൂറോളം ഇരുട്ടിൽ കുടുങ്ങി. വൈദ്യുതിബന്ധമറ്റതോടെ ഫാൻ നിലച്ചതിനാൽ ശ്വാസതടസ്സമനുഭവപ്പെട്ടതായി യാത്രക്കാ൪ പറഞ്ഞു. ചില൪ ബോധരഹിതരായി. രക്ഷപ്പെടാനുള്ള അറിയിപ്പൊന്നും ലഭിച്ചില്ളെന്നും യാത്രക്കാ൪ പറഞ്ഞു. മെട്രോ അധികൃത൪ പിന്നീട് യാത്രക്കാരെ പുറത്തത്തെിക്കുകയായിരുന്നു. എന്നാൽ, യാത്രക്കാ൪ അസുഖബാധിതരായെന്നത് മെട്രോ അധികൃത൪ നിഷേധിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.