മലപ്പുറം: കോൺഗ്രസിനെ പൂ൪ണമായി വിശ്വാസത്തിലെടുക്കാനാവാത്ത സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് വാ൪ഡുതലത്തിൽ സ്വന്തമായി പ്രവ൪ത്തനം ശക്തമാക്കാൻ മുസ്ലിം ലീഗ് തീരുമാനം. പെരിന്തൽമണ്ണയിൽ നടന്ന പഞ്ചായത്ത്, മണ്ഡലം ഭാരവാഹികളുടെയും ജില്ലാ പ്രവ൪ത്തക സമിതി നേതാക്കളുടെയും എം.എൽ.എമാരുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ കോൺഗ്രസിൻെറ മാത്രമല്ല, മുസ്ലിം ലീഗിൻെറയും വോട്ടുകൾ ചോ൪ന്നതായി യോഗത്തിൽ ആരോപണമുയ൪ന്നു. മുസ്ലിം ലീഗിൻെറ ശക്തികേന്ദ്രമായ കോട്ടക്കൽ മണ്ഡലത്തിലെ അവിചാരിതമായ വോട്ടുചോ൪ച്ചയുടെ പേരിൽ സ്ഥലം എം.എൽ.എ എം.പി. അബ്ദുസമദ് സമദാനിക്കെതിരെ വിമ൪ശമുയ൪ന്നു. മണ്ഡലത്തിലെ പ്രവ൪ത്തകരെ ഏകോപിപ്പിക്കാൻ കഴിയാത്തതിന് വള്ളിക്കുന്ന് എം.എൽ.എ അഡ്വ. കെ.എൻ.എ ഖാദറിനെതിരെയും വിമ൪ശമുണ്ടായി.
പൊന്നാനിയിൽ ലീഗ് സ്ഥാനാ൪ഥി ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ മാത്രമല്ല, വയനാട് മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് എം.ഐ. ഷാനവാസിനെതിരെയും കോൺഗ്രസ് വോട്ടുകൾ മറിഞ്ഞതായി വിമ൪ശമുണ്ടായി. വയനാട്ടിൽ ഷാനവാസ് ജയിച്ചത് മുസ്ലിം ലീഗിൻെറ കനത്ത തോതിലുള്ള വോട്ടുകൊണ്ടാണ്. ഈ സാഹചര്യത്തിൽ കോൺഗ്രസ് വോട്ടുകളെ പൂ൪ണ വിശ്വാസത്തിലെടുക്കാനാവില്ളെന്നും മുസ്ലിം ലീഗ് സ്വന്തം നിലയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് പ്രവ൪ത്തനം നേരത്തെ തുടങ്ങേണ്ടതുണ്ടെന്നുമായിരുന്നു നി൪ദേശം. താമസിയാതെ ഇതിൻെറ പ്രവ൪ത്തനങ്ങൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിനെ കാത്തുനിൽക്കാതെ മുസ്ലിം ലീഗ് സ്വന്തമായി ബൂത്തുതല പ്രവ൪ത്തനങ്ങൾ നേരത്തെ ആരംഭിച്ചിരുന്നു. ഇതിൻെറ ഗുണം തെരഞ്ഞെടുപ്പിൽ ലഭിച്ചതായാണ് വിലയിരുത്തൽ. കോൺഗ്രസ് വോട്ടുകൾ കിട്ടിയില്ളെങ്കിലും ജയിക്കാവുന്ന രീതിയിൽ പ്രവ൪ത്തനം ശക്തമാക്കണമെന്ന് നേതാക്കൾ പ്രവ൪ത്തകരോട് ആവശ്യപ്പെട്ടിരിക്കയാണ്. തെരഞ്ഞെടുപ്പിനെ ഒറ്റക്കു നേരിടേണ്ടി വന്നാൽ അതിനും സജ്ജരാകാനാണ് നി൪ദേശം. ഇതിൻെറ ഭാഗമായി താഴെ തലത്തിൽ നിലവിലുള്ള പ്രശ്നങ്ങൾ ഉടൻ ച൪ച്ചയിലൂടെ പരിഹരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളിൽ നേതൃത്വം നേരിട്ടിടപെട്ട് പരിഹാരം കാണും. ഈ വിവരങ്ങൾ താഴെ തട്ടിൽ റിപ്പോ൪ട്ട് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.