കോട്ടയം: സാംസ്കാരിക വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന വൈലോപ്പിള്ളി സംസ്കൃതി ഭവന്‍െറ ആഭിമുഖ്യത്തില്‍ ഈമാസം 21,22 തീയതികളില്‍ സി.എസ്.ഐ. റിട്രീറ്റ് സെന്‍ററില്‍ മലയാള കവിത പഠനക്യാമ്പ് സംഘടിപ്പിക്കും. 21ന് രാവിലെ 10.30ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി.സന്തോഷ് കുമാര്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. ഫില്‍സണ്‍ മാത്യൂസ്, ബാബു കുഴിമറ്റം, ജോര്‍ജ് പൊടിപ്പാറ, ഡോ. വര്‍ഗീസ് കെ. ചെറിയാന്‍, സാബു മാത്യു എന്നിവര്‍ സംസാരിക്കും. 22ന് വൈകുന്നേരം നാലിന് ചേരുന്ന സാംസ്കാരിക സമ്മേളനം മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി അധ്യക്ഷത വഹിക്കും. സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്‍റ് കുര്യന്‍ ജോയി, കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.എം.ആര്‍. തമ്പാന്‍, ജോസ് പനച്ചിപ്പുറം, ഡോ. സന്തോഷ് ജെ.കെ.വി. തുടങ്ങിയവര്‍ സംസാരിക്കും. കുട്ടികളെ സര്‍ഗവാസനകള്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം മലയാള കവിതകളെക്കുറിച്ച് കൂടുതല്‍ അവബോധമുണ്ടാക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംസ്കൃതി ഭവന്‍ മെംബര്‍ സെക്രട്ടറി ബാലു കിരിയത്ത്, ഭരണസമിതി അംഗം ഡോ. കെ.എം. ബെന്നി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തെരഞ്ഞെടുക്കപ്പെട്ട 75 വിദ്യാര്‍ഥികള്‍ക്കാണ് അവസരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.