തലയോലപ്പറമ്പ്: വെള്ളൂര്‍ കരിപ്പാടത്തും മറവന്‍തുരുത്തിലെ പാലാംകടവിലും ചുഴലിക്കറ്റില്‍ വ്യാപക നാശം. കാറ്റില്‍ മരംമറിഞ്ഞ്വീണ് 20ഓളംവീടുകള്‍ ഭാഗികമായി തകര്‍ന്നു. പതിനായിരത്തോളം വാഴകള്‍ നിലംപതിച്ചു. കാറ്റിനിടെ പഴയ വീടിന് മുകളില്‍ മരംവീഴുന്നത് കണ്ടുനിന്ന വീട്ടമ്മ ബോധരഹിതയായി അര മണിക്കൂറോളം തനിച്ചുകിടന്നു. ഇവരെ പിന്നീട് അയല്‍വാസികളെത്തി ആശുപത്രിയിലാക്കി. കരിപ്പാടം മുക്കം മ്യാലിയില്‍ സുലോചനയാണ് (50) ബോധരഹിതയായത്. വീട്ടുമുറ്റത്തുനില്‍ക്കുമ്പോഴാണ് സംഭവം. കാലായില്‍ രാജമ്മാസിന്‍െറ വീടിന്മേല്‍ തേക്ക്മരം ഒടിഞ്ഞുവീണു. ഉഷസ്സില്‍ രാജഗോപാലിന്‍െറ വീടിന്മുകളില്‍ സ്ഥാപിച്ചിരുന്ന വാട്ടര്‍ടാങ്ക് നിലംപതിച്ചു. തട്ടാവേലി-ബ്രഹ്മമംഗലം, പാറക്കല്‍, തൈക്കാവ്, ഏനാദി റോഡുകളില്‍ മരംവീണ് വൈദ്യുതികമ്പി പൊട്ടി വൈദ്യുതിബന്ധം തടസ്സപ്പെട്ടു. കരിപ്പാടത്ത് നിഷാബിന്‍െറ തയ്യല്‍കേന്ദ്രത്തിന് മുകളില്‍ ആഞ്ഞിലിമരംവീണ് കെട്ടിടം തകര്‍ന്നു. യൂസഫിന്‍െറ വീട്ടുമുറ്റത്തെ തേക്ക്, റബര്‍ എന്നിവ ഒടിഞ്ഞുവീണു. പടിഞ്ഞാറേവൈപ്പേല്‍ ചന്ദ്രിക, അനൂപ്ഭവന്‍ അപ്പുക്കുട്ടന്‍, മ്യാലില്‍ ഐക്കരശേരി പ്രസാദ്, കോലോത്തുമഠം നന്ദപ്പന്‍, നാലുകണ്ടത്തില്‍ ഗോപി എന്നിവരുടെ വീടിന്മുകളില്‍ മരംവീണ് വീട് ഭാഗികമായി തകര്‍ന്നു. ചുഴലിക്കാറ്റില്‍ പുഴവെള്ളം ഉയര്‍ന്നത് നാട്ടുകാരില്‍ ഭീതിയുളവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.