തൊടുപുഴ: വഴിയോരങ്ങളിലെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മദ്യവിരുദ്ധ-പൊതുജന സംരക്ഷണ സമിതി സമരപരിപാടികള്‍ ആരംഭിക്കുന്നു. ഇതിന് മുന്നോടിയായി ജൂണ്‍ 28ന് ഉച്ചക്ക് രണ്ടിന് നെടുങ്കണ്ടം വ്യാപാര ഭവനില്‍ സെമിനാറും പടിഞ്ഞാറെ കവലയില്‍ വിശദീകരണ യോഗവും നടക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് ഫാ. മാത്യൂസ് കണ്ടോത്രക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ജില്ലകള്‍ തോറും ബോധവത്കരണ സെമിനാറുകളും റാലിയും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഘട്ടംഘട്ടമായി സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ കുറുപ്പംപടി കേന്ദ്രമായാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. അനധികൃത കള്ളുഷാപ്പുകള്‍ ഉടന്‍ അടച്ചുപൂട്ടണമെന്ന് സമിതി ആവശ്യപ്പെട്ടു. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കണം. അതിക്രമങ്ങളില്‍നിന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം ഉറപ്പാക്കണം. പരിസ്ഥിതിയെ മലിനീകരണത്തില്‍നിന്ന് രക്ഷിക്കുക, നിര്‍ധന രോഗികള്‍ക്കും അനാഥര്‍ക്കും സംരക്ഷണം നല്‍കുക, നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും സമിതി ഉന്നയിച്ചു. രണ്ടാംഘട്ടത്തില്‍ പ്രക്ഷോഭം വ്യാപിപ്പിക്കുമെന്നും വഴിയോര മദ്യശാലകള്‍ക്ക് മുന്നില്‍ ധര്‍ണ സംഘടിപ്പിക്കുമെന്നും ഫാ. മാത്യൂസ് കണ്ടോത്രക്കല്‍ അറിയിച്ചു. സമിതി സംസ്ഥാന വൈസ് പ്രസിഡന്‍റ് പായിപ്ര ദമനന്‍, ജനറല്‍ സെക്രട്ടറി മാത്യൂസ് തെരുവത്ത്, ചീഫ് കോഓഡിനേറ്റര്‍ കുര്യാക്കോസ് പടയാട്ടി, ജില്ലാ ഭാരവാഹികളായ ഷിബു തൊടുപുഴ, ബിജു രാജാക്കാട്, ഏലിയാസ് രാജാക്കാട് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.