വിളയാങ്കോട് കാരുണ്യ നികേതനിലും നടുവില്‍ ഹൈസ്കൂളിലും ‘വെളിച്ചം’

പയ്യന്നൂര്‍: വിളയാങ്കോട് കാരുണ്യ നികേതന്‍ ബധിര വിദ്യാലയത്തില്‍ മാധ്യമം ‘വെളിച്ചം’ പദ്ധതി തുടങ്ങി. വ്യാപാരികളായ ശരീഫ്, അന്‍വര്‍ എന്നിവര്‍ പ്രധാന അധ്യാപികയുടെ ചാര്‍ജുള്ള വി.പി. സുനീറ ടീച്ചര്‍ക്ക് പത്രത്തിന്‍െറ കോപ്പി നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാലയം അഡ്മിനിസ്ട്രേറ്റര്‍ വി.സി. ഇഖ്ബാല്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മാധ്യമം പയ്യന്നൂര്‍ ലേഖകന്‍ രാഘവന്‍ കടന്നപ്പള്ളി പദ്ധതി വിശദീകരിച്ചു. സീനിയര്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് എന്‍.കെ. ബാബുരാജ്, സ്റ്റാഫ് സെക്രട്ടറി പി.പി. തങ്കച്ചന്‍ മാസ്റ്റര്‍, ലാംഗ്വേജ് ക്ളബ് കണ്‍വീനര്‍ കെ.എം. മഖ്സൂദ്, വാദിസ്ലാം മാനേജര്‍ മഹ്മൂദ് എന്നിവര്‍ സംസാരിച്ചു. വി.പി. സുനീറ ടീച്ചര്‍ സ്വാഗതവും ലൈബ്രറി കണ്‍വീനര്‍ സി.കെ. മുനവ്വിര്‍ നന്ദിയും പറഞ്ഞു. നടുവില്‍: നടുവില്‍ ഹൈസ്കൂളില്‍ മാധ്യമം ‘വെളിച്ചം’ പദ്ധതിക്ക് തുടക്കമായി. വായനാ ദിനത്തില്‍ സ്കൂളിലെ പ്രത്യേക പരിപാടിയായി വെളിച്ചം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് മാറി. സ്പോണ്‍സര്‍ എ.പി. ഖദീജ റഷീദ് പത്രത്തിന്‍െറ കോപ്പി ലീഡര്‍ പി.എസ്. റുക്സാനക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. വായനാ ദിനത്തെ കുറിച്ച് സ്കൂള്‍ പ്രഥമാധ്യാപകന്‍ സി. രഘു മുഖ്യപ്രഭാഷണം നടത്തി. സി. മൂസാന്‍ ഹാജി പദ്ധതി വിശദീകരിച്ചു. എന്‍.വി. രത്നാകരന്‍ മാധ്യമം, നടുവില്‍ ലേഖകന്‍ പി. ഹനീഫ, കെ.പി. റഷീദ്, ഏജന്‍റ് വി.പി. ഖലീല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി അബൂബക്കര്‍ മാസ്റ്റര്‍ സ്വാഗതവും സി.സി. സതി ടീച്ചര്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.