വെങ്ങപ്പള്ളി: മൊറട്ടോറിയവും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയും നിലനില്‍ക്കുമ്പോള്‍ കര്‍ഷകന്‍െറ ഭൂമി തിരിച്ചെടുക്കാന്‍ ബാങ്കിന്‍െറ ശ്രമം. വെങ്ങപ്പള്ളി പഞ്ചാബ് ഹൗസില്‍ ചിക്കത്തൊടി അബൂബക്കറിന്‍െറ 25 സെന്‍റ് സ്ഥലമാണ് കല്‍പറ്റ കാര്‍ഷിക വികസന ബാങ്ക് അധികൃതര്‍ കഴിഞ്ഞദിവസം അളന്നുതിരിച്ചത്. അബൂബക്കര്‍ ബാങ്കില്‍നിന്ന് പണം വായ്പയെടുത്തിരുന്നു. കടബാധ്യതയുടെ പേരില്‍ കൃഷിയിടം പിടിക്കാനുള്ള ബാങ്കിന്‍െറ ശ്രമം ചെറുക്കാന്‍ ഹരിതസേന ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സമീപനമാണ് ബാങ്കിന്‍േറത്. നടപടിയില്ലെങ്കില്‍ ബാങ്ക് അധികൃതരെ തടയും. പി.എന്‍. സുധാകര സ്വാമി അധ്യക്ഷത വഹിച്ചു. ജോസ് പുന്നക്കല്‍, ടി.എ. ജോസ്, എന്‍.എ. വര്‍ഗീസ്, ജോസ് പാലിയണ, എം.കെ. ഹുസൈന്‍, ജോയ്, വി.എം. ജോസ്, എ. വാസു, കെ. മാധവന്‍, ജോര്‍ജ്, പോള്‍, പി.എ. വര്‍ഗീസ്, എം.എം. വര്‍ക്കി, കെ. കുഞ്ഞികൃഷ്ണന്‍, എം.എ. പൗലോസ്, കെ.എം. ജോസഫ്, സി. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.