പുല്‍പള്ളി: ക്ഷീരോല്‍പാദക രംഗത്ത് മികവുകാട്ടി മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കര്‍ഷകര്‍. ജില്ലയില്‍ കൂടുതല്‍ പശുക്കളും ക്ഷീരകര്‍ഷകരുമുള്ള പഞ്ചായത്താണ് മുള്ളന്‍കൊല്ലി. ഏറ്റവും കൂടുതല്‍ ക്ഷീരോല്‍പാദക സഹകരണ സംഘങ്ങളും ഇവിടെത്തന്നെ. ആനിമല്‍ ഹസ്ബന്‍ഡ്റി ഡിപാര്‍ട്ട്മെന്‍റ് നടത്തിയ വിവര ശേഖരണത്തിലെ പുതിയ കണക്കുകള്‍ പ്രകാരം പഞ്ചായത്തില്‍ 5745 പശുക്കളുണ്ട്. രണ്ടും മൂന്നും സ്ഥാനത്ത് പൂതാടിയും പുല്‍പള്ളിയുമാണ്. മുള്ളന്‍കൊല്ലിയില്‍ ആറ് ക്ഷീരസംഘങ്ങളില്‍ നിന്നായി പ്രതിദിനം 18,000 ത്തോളം ലിറ്റര്‍ പാല്‍ ശേഖരിക്കുന്നുണ്ട്. പെരിക്കല്ലൂര്‍, മുള്ളന്‍കൊല്ലി, കബനിഗിരി, ചണ്ണോത്തുകൊല്ലി, സീതാ മൗണ്ട്, ശശിമല എന്നിവിടങ്ങളിലാണ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പൂതാടി പഞ്ചായത്തില്‍ 5439 പശുക്കളും പുല്‍പ്പള്ളിയില്‍ 5292 പശുക്കളുമുണ്ടെന്നാണ് കണക്ക്. മറ്റു പല പഞ്ചായത്തുകളിലും പശു വളര്‍ത്തലില്‍ നിന്ന് കര്‍ഷകര്‍ ചുവട് മാറുമ്പോള്‍ ഇവിടെ കൂടുതല്‍ കര്‍ഷകര്‍ ഈ രംഗത്തേക്ക് കടന്ന് വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.താലൂക്ക് തലത്തില്‍ ബത്തേരിയിലാണ് കൂടുതല്‍ പശുക്കള്‍ ഉള്ളത്. ബത്തേരിയില്‍ 34764 പശുക്കളും മാനന്തവാടിയില്‍ 23943 പശുക്കളും വൈത്തിരിയില്‍ 18070 പശുക്കളുമാണുള്ളത്. ഏറ്റവും കുറവ് പശുക്കളുള്ള പഞ്ചായത്ത് വൈത്തിരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.