കോഴിക്കോട്: സിറ്റി പരിധിയിലെ പൊലീസ് സ്റ്റേഷനുകളില്‍ ആവശ്യത്തിന് സേനാംഗങ്ങളെ നിയമിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍ 27ാമത് കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജനമൈത്രി പൊലീസ്, ജാഗ്രതാസമിതികള്‍, എസ്.പി.സി, സീനിയര്‍ സിറ്റിസണ്‍ ഡെസ്ക്, നിര്‍ഭയ, വനിത ഹെല്‍പ് ഡെസ്ക് തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ അതിനനുസൃതമായി സേനാംഗങ്ങളുടെ എണ്ണത്തില്‍ വര്‍ധന വരുത്തിയിട്ടില്ല. പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് അംഗസംഖ്യ വര്‍ധിപ്പിച്ച് ഉത്തരവിറക്കാന്‍ നടപടി വേണം. പ്രമോഷന്‍ ലഭിച്ച് മറ്റു ജില്ലകളിലേക്ക് പോയവരെ മാതൃജില്ലയിലേക്ക് തിരികെ കൊണ്ടുവരുക, പ്രമോഷന്‍ ലഭിച്ചവരെ യഥാസമയം റഗുലറൈസ് ചെയ്യുക, എ.ആര്‍ ബറ്റാലിയനിലെ പ്രമോഷന്‍ പ്രശ്നം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ടൗണ്‍ഹാളില്‍ പൊതുസമ്മേളനം ഉത്തരമേഖലാ എ.ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്ഡി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ സിറ്റി കമ്മിറ്റി പ്രസിഡന്‍റ് പി. ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ കെ.ബി. വേണുഗോപാല്‍, അസി. കമീഷണര്‍ (അഡ്മിനിസ്ട്രേഷന്‍) കെ. ശശികുമാര്‍, കണ്‍ട്രോള്‍ റൂം അസി.കമീഷണര്‍ മൊയ്തീന്‍കുട്ടി, കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ. ശ്രീകുമാര്‍, ഓഫിസേഴ്സ് അസോസിയേഷന്‍ നേതാക്കളായ ബി. ഹരികുമാര്‍, പി. ഷാഹുല്‍ഹമീദ്, പി. മുരളീധരന്‍, ചന്ദ്രന്‍ കരിപ്പാളി തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിനിധി സമ്മേളനത്തില്‍ ട്രാഫിക് നോര്‍ത് സോണ്‍ എസ്.പി വി.കെ. അക്ബര്‍, ട്രാഫിക് സൗത് എ.സി കെ.പി. അബ്ദുല്‍റസാഖ്, നോര്‍ത് എ.സി എ.വി. പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. മണികണ്ഠന്‍ നായര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി. അബ്ദുല്ലക്കോയ സ്വാഗതവും ഇ.കെ. മോഹനന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.