പോരാട്ടവഴിയില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട് ഡാളിയമ്മൂമ്മ

നെയ്യാറ്റിന്‍കര: മണല്‍ മാഫിയക്കെതിരെ ഒറ്റയാള്‍പോരാട്ടം നടത്തിയ ഡാളി വീടും സ്ഥലവും നഷ്ടപ്പെട്ട് പെരുവഴിയില്‍. അഞ്ച് വര്‍ഷമായി തന്‍െറ വീടിന് ചുറ്റും മണല്‍ ഊറ്റി വന്‍കുഴികള്‍ സൃഷ്ടിച്ചതിനെതിരെയായിരുന്നു ഡാളിയുടെ ഒറ്റയാള്‍ പോരാട്ടം. കഴിഞ്ഞ മഴയത്ത് വീടിന് ചുറ്റും മണലെടുത്ത് വീട്ടിലേക്ക് പോകാനുള്ള വഴിയും നഷ്ടപ്പെട്ട സ്ഥിതിയിലായി. തുടര്‍ന്ന് ഡാളിയെ തിരുവനന്തപുരത്തെ അഥിതിമന്ദിരത്തിലേക്ക് മാറ്റി. മഴ മാറിയപ്പോള്‍ ഇവരെ പൂജപ്പുര സോഷ്യല്‍ വെല്‍ഫെയര്‍ സെന്‍ററിന്‍െറ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കരയില്‍ കൊണ്ടുവിടുകയായിരുന്നു. അനധികൃതമായി മണലെടുത്ത് വീടും സ്ഥലവും നഷ്ടപ്പെട്ട ഡാളിക്ക് റവന്യൂ അധികൃതരുടെയോ പൊലീസിന്‍െറയോ പിന്തുണ ഉണ്ടായിട്ടില്ല. പുലിമുട്ടത്ത് കടവില്‍ തനിക്ക് 15 സെന്‍റ് സ്ഥലം രേഖകളിലുണ്ടെന്നാണ് ഡാളി പറയുന്നത്. എന്നാലിങ്ങനെയൊരു സ്ഥലമില്ലെന്ന് റവന്യൂ അധികൃതരും പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.