കൊൽക്കത്ത: സംസ്ഥാനത്ത് പാ൪ട്ടി പ്രവ൪ത്തക൪ക്കും അനുഭാവികൾക്കും നേരെയുള്ള രാഷ്ട്രീയ ആക്രമങ്ങൾ വിലയിരുത്താൻ സന്ദ൪ശനത്തിനത്തെിയ ബി.ജെ.പി സംഘത്തിനെതിരെ മുഖ്യമന്ത്രി മമത ബാന൪ജി രംഗത്ത്.
സന്ദ൪ശനത്തിനെതിരെ ‘പകരത്തിന് പകരം’ നിലപാട് സ്വീകരിക്കുമെന്ന ഭീഷണിയുമായാണ് മമത രംഗത്തുവന്നത്. പാ൪ട്ടി പ്രവ൪ത്തകൻ കൊല്ലപ്പെട്ട ബീ൪ഭൂം ജില്ലയിലെ ഇലാംബസാറിലാണ് ഞായറാഴ്ച ബി.ജെ.പിയുടെ രണ്ടാമത്തെ കേന്ദ്രസംഘമത്തെിയത്.
പ്രവ൪ത്തക൪ക്കുനേരെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നിരന്തരം ആക്രമം അഴിച്ചുവിടുന്നെന്നും 2011ൽ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് അധികാരത്തിലേറിയശേഷം 150ലധികം പേ൪ ഇത്തരത്തിൽ കൊല്ലപ്പെട്ടെന്നുമാണ് സംഘത്തെ നയിക്കുന്ന പാ൪ട്ടി വൈസ് പ്രസിഡൻറ് ബൽബീ൪ പുഞ്ച് ആരോപിച്ചത്.
സി.പി.എമ്മുമായി കൈകോ൪ത്ത് സംസ്ഥാനത്ത് പ്രശ്നമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് മമത പറഞ്ഞു. ബംഗാളിൽ ഇടപെടൽ തുട൪ന്നാൽ പകരത്തിന് പകരമെന്ന നിലപാട് സ്വീകരിച്ച് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് എം.പിമാ൪ ഉൾകൊള്ളുന്ന ‘തൃണമൂൽ ടീമി’നെ അയക്കും. തങ്ങളുടെ ദാക്ഷിണ്യത്തെ ദൗ൪ബല്യമായി കാണരുതെന്നും മമത കൂട്ടിച്ചേ൪ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.