ധാക്ക: ബംഗ്ളാദേശ് പര്യടനത്തിലെ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് വിജയം. മഴ കാരണം തടസ്സപ്പെട്ട മത്സരത്തിൽ മഴ നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 26 ഓവറിൽ 150 റൺസായി പുതുക്കി നിശ്ചയിരിക്കുകയായിരുന്നു. ഒരു പന്ത് ശേഷിക്കെയാണ് ഇന്ത്യ ലക്ഷ്യം കണ്ടത്. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി.
ഇന്ത്യക്കുവേണ്ടി അജിൻക്യ രഹാനെ 64 റൺസെടുത്തു. റോബിൻ ഉത്തപ്പയും (50) അ൪ധ സെഞ്ച്വറി നേടി. കളി തീരുമ്പോൾ അമ്പാട്ടി റായിഡുവും (16) സുരേഷ് റെയ്നയുമായിരുന്നു (15) ക്രീസിൽ. രഹാനെയാണ് കളിയിലെ കേമൻ. ബംഗ്ളാദേശിനുവേണ്ടി ഷാക്കിബുൽ ഹസൻ രണ്ട് വിക്കറ്റും മഷ്റഫ് മു൪തസ ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ളാദേശ് 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 272 റൺസെടുത്തു. ബംഗ്ളാദേശിനുവേണ്ടി മുശ്ഫികുറഹീമും (59) ഷാക്കിബുൽ ഹസനും(52) അ൪ധ സെഞ്ച്വറി നേടി. ഇന്ത്യക്കുവേണ്ടി ഉമേഷ് യാദവ് മൂന്നും അമിത് മിശ്രയും പ൪വേസ് റസൂലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. പരമ്പരയിലെ അടുത്ത ഏകദിനം ചൊവ്വാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.