ഇറാഖിലേക്കള്ള യാത്ര ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ആഭ്യന്തര സംഘ൪ഷം രൂക്ഷമായ ഇറാഖിലേക്കുള്ള യാത്ര ഇന്ത്യക്കാ൪ ഒഴിവാക്കണമെന്ന് വിദേശകാര്യമന്ത്രാലയത്തിൻെറ നി൪ദേശം. ഇറാഖിൽ നിന്നും മടങ്ങിവരാൻ ആഗ്രഹിക്കുന്നവ൪ സുരക്ഷിത മാ൪ഗം സ്വീകരിക്കണമെന്നും അവിടെ തുടരുവാൻ താൽപര്യപ്പെടുന്നവ൪ താമസസ്ഥലത്തു നിന്നും പുറത്തിറങ്ങരുതെന്നും മന്ത്രാലയം അറിയിച്ചു.

മടങ്ങിവരുവാൻ ആഗ്രഹിക്കുന്നവ൪ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണം. യാത്രാ രേഖകൾ ഇല്ലാതെ താമസിക്കുന്ന ഇന്ത്യക്കാ൪ക്കും എംബസിയുമായി ബന്ധപ്പെടാം. ഇതിനായി ഇന്ത്യൻ എംബസിയിൽ ഹെൽപ് ലൈൻ നമ്പ൪ തുടങ്ങി. നമ്പ൪-00 96 4770 444 48 99

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.