കലക്ടറുടെ മിന്നല്‍ പരിശോധന; ക്വാറിക്ക് സ്റ്റോപ്പ് മെമോ

പാലക്കാട്: അനധികൃതമായി പ്രവര്‍ത്തിക്കുന്ന കിഴക്കഞ്ചേരിയിലെ അമര്‍ ക്വാറി ആന്‍ഡ് ക്രഷര്‍ യൂനിറ്റ് ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്‍ ഇടപെട്ട് അടച്ചുപൂട്ടിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് കലക്ടര്‍ ക്വാറിയില്‍ മിന്നല്‍പരിശോധനക്ക് എത്തിയത്. അനുമതി ഇല്ലാതെയാണ് ക്വാറിയുടെ പ്രവര്‍ത്തനമെന്ന് കലക്ടര്‍ പറഞ്ഞു. സ്്ഫോടക വസ്തു ലൈസന്‍സ് മാത്രമേ ഇവര്‍ക്കുള്ളു. ഒരു പ്രദേശം മുഴുവന്‍ വ്യാപകമായ തോതില്‍ പാറ പൊട്ടിച്ചിട്ടുണ്ട്. യൂനിറ്റിനായി പ്രവര്‍ത്തിപ്പിച്ചിരുന്ന ലോറിയും എസ്കവേറ്ററുമടക്കം വാഹനങ്ങള്‍ റവന്യു ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഡെപ്യൂട്ടി തഹസില്‍ദാര്‍ പുഷ്പരാജ്, വില്ലേജ് ഓഫിസര്‍ ജയചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.