അങ്ങാടിപ്പുറം പോളിയില്‍ പുതിയ കെട്ടിടത്തിന് രണ്ടര കോടി

മങ്കട: അങ്ങാടിപ്പുറം ഗവ. പോളിടെക്നിക് കോളജില്‍ പുതിയ കെട്ടിട നിര്‍മാണത്തിന് രണ്ടര കോടി രൂപ അനുവദിച്ചതായി ടി.എ. അഹമ്മദ് കബീര്‍ എം.എല്‍എ അറിയിച്ചു. കോളജില്‍ സിവില്‍ ഡിപാര്‍ട്ട്മെന്‍റിന് വേണ്ടി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സിവില്‍ ബ്ളോക്ക് നിര്‍മിക്കുന്നതിനാണ് തുക വകയിരുത്തിയിട്ടുള്ളത്. അഞ്ചര കോടിയുടെ മറ്റൊരു പുതിയ കെട്ടിട നിര്‍മാണത്തിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും നിര്‍മാണം പൂര്‍ത്തിയാക്കിയ ഗേള്‍സ് ഹോസ്റ്റലിന്‍െറ ഉദ്ഘാടനം 21ന് മുഖ്യമന്ത്രി നിര്‍വഹിക്കുമെന്നും എം.എല്‍.എ അറിയിച്ചു. ഇതോടെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ പത്തുകോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് പോളിടെക്നിക്കില്‍ നടക്കാന്‍ പോകുന്നത്. കൂടാതെ കോളജില്‍ പുതിയ രണ്ട് കോഴ്സുകള്‍ കൂടി ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകും. അംഗീകാരം ലഭിക്കുന്ന മുറക്ക് കോഴ്സുകള്‍ ആരംഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.