പ്ളാസ്റ്റിക്കിന്‍െറ അമിത ഉപയോഗം പ്രകൃതി നാശത്തിന് കാരണം– കാന്തപുരം

കാസര്‍കോട്: പ്ളാസ്റ്റിക്കിന്‍െറ അമിത ഉപയോഗവും രാസവസ്തുക്കളടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങളും മനുഷ്യന്‍െറയും പ്രകൃതിയുടെയും നാശത്തിന് കാരണമാകുന്നതായി സമസ്ത സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. മുഹിമ്മാത്തില്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസിന്‍െറ സമാപന സനദ്ദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രുചിക്കൂട്ടുകളായി ഭക്ഷണത്തില്‍ ചേര്‍ക്കുന്ന മായങ്ങള്‍ വയറും കരളും കരിക്കുന്നതോടപ്പം ക്യാന്‍സര്‍ എന്ന മാരഗ രോഗത്തിലേക്ക് മനുഷ്യനെ നയിക്കുകയാണ്. പ്ളാസ്റ്റിക് ഉല്‍പന്നങ്ങളും ക്യാന്‍സര്‍ വ്യാപകമായതിന് പിന്നിലുണ്ടെന്നാണ് ആധുനിക വൈദ്യ ശാസ്ത്രം പറയുന്നത്. മായവും വഞ്ചനയും നടത്തുന്നവര്‍ക്കെതിരെ നിയമം ശക്തമാകുന്നതോടപ്പം സമൂഹം ഇതിനെതിരെ ജാഗ്രത്താകണമെന്നും കാന്തപുരം ഉണര്‍ത്തി. പ്രവാചകര്‍ മുതല്‍ ഇന്നുവരെ മുറിയാത്ത പിന്തുടര്‍ച്ചയാണ് സുന്നികളുടെ ആദര്‍ശ സരണി. അതിനു പിന്നില്‍ അണി നിരക്കുക മാത്രമാണ് വിജയ മാര്‍ഗം. ഖാദി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.