കണ്ണൂര്‍: മാധ്യമ രംഗത്ത് വിദേശമൂലധനം അനുവദിക്കുന്നതിലൂടെയുണ്ടാകുന്ന അപകടം വളരെ വലുതാണെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍. എന്‍.എഫ്.പി.ഇ സംസ്ഥാന സമ്മേളനത്തിന്‍െറ ഭാഗമായി സംഘടിപ്പിച്ച മാധ്യമങ്ങളും സമൂഹവും സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളും പൊതുസമൂഹത്തിന്‍െറ വിലയിരുത്തലിന് വിധേയമാകണം. ഈ രംഗം പരിപോഷിപ്പിക്കാനുള്ള ഉത്തരവാദിത്തം പൊതുസമൂഹത്തിനുണ്ട്. അതിനാല്‍ മാധ്യമങ്ങള്‍ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാകണം. ജനങ്ങള്‍ക്കുമുന്നില്‍ അയഥാര്‍ഥമായ ലോകം സൃഷ്ടിച്ച് മൂലധന ശക്തികള്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണെന്ന് പ്രചരിപ്പിക്കുന്നു. വന്‍കിട കുത്തകകള്‍ക്ക് കോടികള്‍ മുതല്‍മുടക്കി പ്രഗല്ഭമായ മാധ്യമ സ്ഥാപനങ്ങള്‍ തുടങ്ങാം എന്നിരിക്കെ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവ പതിന്മടങ്ങ് വിലക്ക് വാങ്ങുന്നത് വിശ്വാസ്യതക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. എന്‍.ജി.ഒ യൂനിയന്‍ ഹാളില്‍ നടന്ന സെമിനാര്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവന്‍ അധ്യക്ഷത വഹിച്ചു. ദേശാഭിമാനി അസി. എഡിറ്റര്‍ എ.വി. അനില്‍കുമാര്‍ സംസാരിച്ചു. കെ. നാരായണന്‍ സ്വാഗതവും കെ.കെ. പ്രകാശന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.