സ്മികേഷിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

ഇരിക്കൂര്‍: യു.എ.ഇയില്‍ വാഹനാപകടത്തില്‍ മരിച്ച കുയിലൂരിലെ ആര്‍.പി. സ്മികേഷിന് നാടിന്‍െറ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. യു.എ.ഇയിലെ റാസല്‍ഖൈമ ഔ്ലൈറ്റിലെ ഇന്ത്യന്‍ പാലസ് ഹോട്ടല്‍ ജീവനക്കാരനായിരുന്നു സ്മികേഷ്. 2012 ആഗസ്റ്റിലാണ് സ്മികേഷ് യു.എ.ഇയിലേക്ക് പോയത്. കഴിഞ്ഞ ജൂലൈ രണ്ടിന് മടങ്ങാനിരുന്നെങ്കിലും നടന്നില്ല. കഴിഞ്ഞ ദിവസം റോഡ് കുറുകെ കടക്കുമ്പോള്‍ സ്മികേഷിനെ വണ്ടിയിടിച്ച് തെറിപ്പിക്കുകയായിരുന്നു. നേരത്തെ നാട്ടില്‍ ബാലസംഘം, വേനല്‍തുമ്പി ഭാരവാഹിയും സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു സ്മികേഷ്. മൃതദേഹം വ്യാഴാഴ്ച രാവിലെ കോഴിക്കോട് വിമാനത്താവളം വഴി നാട്ടിലെത്തിച്ചു. ഉച്ചയോടെ കുയിലൂര്‍ എ.കെ.ജി മന്ദിരത്തില്‍ പൊതു ദര്‍ശനത്തിനുവെച്ച മൃതദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ നിരവധി പേരാണ് എത്തിയത്. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്കരിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി. കൃഷ്ണന്‍, മുന്‍ എം.എല്‍.എ എം. പ്രകാശന്‍ മാസ്റ്റര്‍, ഇരിട്ടി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. ശ്രീധരന്‍, ഇരിക്കൂര്‍ ബ്ളോക് പ്രസിഡന്‍റ് പ്രഫ. സി.എച്ച്. മേമി, തളിപ്പറമ്പ് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് മനു തോമസ്, പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. രാഘവന്‍, ഇരിക്കൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി. ഹുസൈന്‍ ഹാജി തുടങ്ങി രാഷ്ട്രീയ നേതാക്കള്‍ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.