കോട്ടയം: എം.ജി സര്‍വകലാശാലയില്‍ പ്രതിഷേധസമരം നടത്തിയ എസ്.എഫ് ഐ പ്രവര്‍ത്തകര്‍ ആക്ടിങ് വി.സിയുടെ ഓഫിസിലേക്ക് തള്ളിക്കയറി. അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കിനു മുന്നില്‍ എസ്.എഫ്.ഐ സ്ഥാപിച്ച ശവപ്പെട്ടികള്‍ വി.സിയുടെ നിര്‍ദേശാനുസരണം സെക്രട്ടറി റഷീദ് എടുത്തുമാറ്റിയെന്നാരോപിച്ചാണ് അമ്പതോളം വരുന്ന സംഘം ഓഫിസിലേക്കു തള്ളിക്കയറിയത്. ഈസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാര്‍ പ്രവര്‍ത്തകരെ തടഞ്ഞില്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. മറ്റു സംഘടനകള്‍ സമരം നടത്തുമ്പോള്‍ തടയാനെത്തുന്ന സെക്യൂരിറ്റിക്കാര്‍ രാഷ്ട്രീയപക്ഷപാതം കാട്ടിയെന്ന് മറ്റു വിദ്യാര്‍ഥി സംഘടനകള്‍ ആരോപിച്ചു. ബിരുദപ്രവേശത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷാസംവിധാനത്തില്‍ തകരാറുണ്ടെന്ന് ആരോപിച്ച് എസ്.എഫ്.ഐ ആഴ്ചകള്‍ക്കു മുമ്പ് സമരം നടത്തിയിരുന്നു. തുടര്‍ന്ന് തകരാര്‍ പരിഹരിക്കുകയും സംഭവത്തില്‍ സര്‍വകലാശാല ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.