കൊച്ചി: കേരളത്തിലെ മുസ്ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ സ്ഥിതിവിവരക്കണക്ക് ശേഖരിച്ചുവരികയാണെന്ന് സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ അഡ്വ. വീരാന്‍കുട്ടി. ജില്ലയിലെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ച തെളിവെടുപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മുസ്ലിംകള്‍ ന്യൂനപക്ഷമല്ലെന്ന കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രിയുടെ പ്രസ്താവനയില്‍ ആശങ്ക വേണ്ട. ഭരണഘടന നിലനില്‍ക്കും കാലത്തോളം അക്കാര്യത്തില്‍ ഭയപ്പെടേണ്ടതില്ലെന്നാണ് കമീഷന്‍െറ നിലപാട്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തില്‍ ഇത്തരം നടപടികള്‍ തുടരുമെന്ന് പ്രഖ്യാപിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുവരെ സംസ്ഥാനത്ത് നടത്തിയ തെളിവെടുപ്പുകളിലായി രണ്ടായിരത്തോളം പരാതികളാണ് കമീഷന് ലഭിച്ചത്. ഇക്കാര്യത്തില്‍ കമീഷന്‍ സമയബന്ധിതമായി തീരുമാനമെടുത്തുവരികയാണ്. ഇതിനകം ആറു ജില്ലകളില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി. ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന അവകാശങ്ങളും പരിരക്ഷകളും സംരക്ഷിക്കുകയാണ് കമീഷന്‍െറ പ്രധാന ദൗത്യങ്ങളിലൊന്ന്. ഇക്കാര്യത്തിലുള്ള ഏതു നടപടിയും പരാതിയായി ലഭിച്ചാല്‍ കമീഷന്‍ ഇടപെടുമെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളിലെ എ.പി.എല്‍ കാര്‍ഡുകളെ ബി.പി.എല്‍ ആക്കുന്നതുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ പരാതികളുമെന്ന് കമീഷന്‍ അംഗമായ അഡ്വ. വി.വി. ജോഷി പറഞ്ഞു. കേരളത്തില്‍ ന്യൂനപക്ഷങ്ങളുടെ സ്ഥിതി മെച്ചമാകാമെങ്കിലും സാമ്പത്തികവും സാമൂഹികവുമായി ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതായുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച ജില്ല കലക്ടര്‍ എം.ജി. രാജമാണിക്യം. ഇക്കാര്യത്തിലും വനിതകളുടെ മുന്നേറ്റം സംബന്ധിച്ചും ശാസ്ത്രീയ പഠനം നടത്തേണ്ടതുണ്ട്. ജില്ല ഭരണകൂടം ആവശ്യമായ സഹായം ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര കമീഷന്‍ മുന്‍ അംഗം വി.വി. അഗസ്റ്റിന്‍, അഡ്വ. ടി.പി.എം. ഇബ്രാഹിംഖാന്‍, ഫാ. ഫ്രാന്‍സിസ് സേവ്യര്‍, ഇക്ബാല്‍ വലിയവീട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.