മണ്ണഞ്ചേരി: ബൈപാസ് ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച വീട്ടമ്മയെ ഓപറേഷന്‍ തിയറ്ററിനുള്ളില്‍ മണിക്കൂറുകളോളം കിടത്തിയശേഷം ശസ്ത്രക്രിയ നടത്താതെ മടക്കി അയച്ചതായി പരാതി. മണ്ണഞ്ചേരി പഞ്ചായത്ത് 12ാം വാര്‍ഡ് മംഗലത്ത് നികര്‍ത്തില്‍ രാജന്‍െറ ഭാര്യ കുഞ്ഞുമോളാണ് (46) കോട്ടയം മെഡിക്കല്‍ കോളജ് അധികൃതര്‍ക്കെതിരെ പരാതിയുമായി എത്തിയത്. 2013 ജൂലൈയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടിയ കുഞ്ഞുമോളിനെ വിദഗ്ധ ചികിത്സക്കായി കോട്ടയത്തേക്ക് മാറ്റുകയായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന ആന്‍ജിയോഗ്രാം പരിശോധനയില്‍ ഹൃദയത്തിലെ രക്തക്കുഴലുകള്‍ക്ക് തടസ്സമുണ്ടെന്നും ശസ്ത്രക്രിയ ആവശ്യമാണെന്നും പറഞ്ഞു. പരിശോധനഫലം അടങ്ങുന്ന സി.ഡിയുമായി കുഞ്ഞുമോളെ കോട്ടയത്തേക്ക് പറഞ്ഞയച്ചു. തുടര്‍ന്ന് ഇവര്‍ 10 മാസത്തോളം ചികിത്സതേടി. ശസ്ത്രക്രിയ വേണമെന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ശസ്ത്രക്രിയക്കുള്ള തീയതിയും നല്‍കി. ഇതനുസരിച്ച് തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ ഓപറേഷന്‍ തിയറ്ററിലേക്ക് മാറ്റി. ഓപറേഷന് ആവശ്യമായ സാധനങ്ങളും ശസ്ത്രക്രിയ സാമഗ്രികളും ഡോക്ടറുടെ നിര്‍ദേശാനുസരണം ഇവര്‍ വാങ്ങി. രക്തം ആവശ്യമാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് എട്ടുപേരുടെ രക്തം പരിശോധനക്കായി കൊണ്ടുവരികയും രക്തം ശേഖരിക്കുകയും ചെയ്തു. ഒന്നര ദിവസത്തോളം ഓപറേഷന്‍ റൂമില്‍ കിടത്തിയശേഷം ചൊവ്വാഴ്ച വൈകുന്നേരത്തോടെ ശസ്ത്രക്രിയ ഇപ്പോള്‍ ആവശ്യമില്ലെന്ന് പറഞ്ഞ് കുഞ്ഞുമോളെ പറഞ്ഞയക്കുകയായിരുന്നു. ശസ്ത്രക്രിയ എന്തുകൊണ്ട് നടത്തുന്നില്ല എന്ന് ബന്ധുക്കളുടെ ചോദ്യത്തിന് വ്യക്തമായി മറുപടി നല്‍കാതെ ഇവരോട് ഡോക്ടര്‍മാര്‍ തട്ടിക്കയറിയതായും ബന്ധുക്കള്‍ ആരോപിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജില്‍നിന്ന് കൊടുത്ത ആന്‍ജിയോഗ്രാം സി.ഡി പരിശോധിച്ചപ്പോള്‍ ശസ്ത്രക്രിയ ആവശ്യമില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു. ബൈപാസ് ശസ്ത്രക്രിയക്കായി സംസ്ഥാന സര്‍ക്കാറില്‍നിന്നും കാരുണ്യ ചികിത്സാ ഫണ്ട് വഴി 1,30,000 രൂപ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കഴിഞ്ഞ ഡിസംബര്‍ 30ന് എത്തിയിരുന്നു. കൂടാതെ ചികിത്സക്കായി കുഞ്ഞുമോള്‍ താമസിച്ചിരുന്ന വീട് വിറ്റിരുന്നു. 10.5 ലക്ഷത്തോളം രൂപ ചികിത്സക്കായി ചെലവായതായും വീട് നഷ്ടപ്പെട്ട തങ്ങള്‍ ഇപ്പോള്‍ വാടകവീട്ടിലാണ് കഴിയുന്നതെന്നും കുഞ്ഞുമോളും ഭര്‍ത്താവും പറയുന്നു. രോഗം ഭേദമായോ ഇല്ലയോ എന്നറിയാതെ ഇനി എങ്ങനെ തുടര്‍ചികിത്സ നടത്തുമെന്ന ആശങ്കയിലാണ് ഈ കുടുംബം. സംഭവത്തിന്‍െറ യഥാര്‍ഥ വസ്തുത വെളിച്ചത്തു കൊണ്ടുവരാന്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കുമെന്നും കുഞ്ഞുമോള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.