കായംകുളത്ത് കന്നുകാലി മോഷണം പതിവായി

കായംകുളം: നഗരത്തിലും പരിസരങ്ങളിലും കന്നുകാലി മോഷണം പതിവാകുന്നതായി പരാതി. കായംകുളം പുളിമൂട്ടില്‍ മുഹമ്മദ്കുഞ്ഞിന്‍െറ രണ്ട് പോത്തുകള്‍, മഠത്തില്‍ ഹസന്‍കുഞ്ഞ്, വേലിപ്പുരക്കല്‍ അഹമ്മദ്കുഞ്ഞ് എന്നിവരുടെ പശുക്കള്‍ എന്നിവയെ കഴിഞ്ഞ ദിവസങ്ങളില്‍ കള്ളന്മാര്‍ കൊണ്ടുപോയി. വേരുവള്ളിഭാഗത്തുനിന്ന് നിരവധി പശുക്കളും ആടുകളും മോഷണം പോയിട്ടുണ്ട്. മോഷ്ടിക്കപ്പെടുന്ന കന്നുകാലികള്‍ അറവുശാലകളിലേക്കാണ് പോകുന്നതെന്നാണ് സൂചന. ഇതുകാരണം തൊണ്ടി കണ്ടെത്താന്‍ കഴിയാത്തത് മോഷ്ടാക്കള്‍ക്ക് ധൈര്യം പകരുന്നു. പതിനായിരങ്ങള്‍ വിലവരുന്ന കന്നുകാലികളെ അറവുകാര്‍ക്ക് നിസ്സാര വിലക്കാണ് വില്‍ക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.