കരിവള്ളിക്കുന്ന്: സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് സെന്‍റ് മേരീസ് കോളജ്–കുപ്പാടി–കരിവള്ളിക്കുന്ന് വഴി കരിപ്പൂരിലേക്ക് ബസ് സര്‍വീസ് തുടങ്ങണമെന്ന ആവശ്യം ശക്തമായി. ബസ് സര്‍വീസില്ലാത്തതിനാല്‍ ഈ പ്രദേശങ്ങളിലെ നൂറുകണക്കിന് യാത്രക്കാര്‍ വലയുകയാണ്. ബത്തേരിയില്‍നിന്ന് കരിവള്ളിക്കുന്നിലേക്ക് കുപ്പാടി വഴി നാല് കിലോമീറ്ററാണ് ദൂരം. നേരിട്ട് ബസില്ലാത്തതിനാല്‍ മൂലങ്കാവ് വഴി കരിപ്പൂരിലേക്കുള്ള ബസില്‍ കയറിയാണ് നാട്ടുകാര്‍ സ്ഥലത്തെത്തുന്നത്. ചുറ്റിസഞ്ചാരത്തില്‍ രണ്ട് കിലോമീറ്റര്‍ കൂടും. അതിനനുസരിച്ച് ബസ് ചാര്‍ജിലും വര്‍ധനയുണ്ട്. കുപ്പാടി വഴി ബസുണ്ടെങ്കില്‍ മിനിമം ചാര്‍ജില്‍ കരിവള്ളിക്കുന്നില്‍നിന്നും ബത്തേരിയിലെത്താം. സെന്‍റ് മേരീസ് കോളജ്, കുപ്പാടി ഗവ. ഹൈസ്കൂള്‍ എന്നിവിടങ്ങളിലേക്കുള്ള വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ വടക്കനാട് ബസ് മാത്രമാണ് ആശ്രയം. രാവിലെയും വൈകുന്നേരവും വിദ്യാര്‍ഥികളെ കുത്തിനിറച്ചാണ് ബസോടുന്നത്. ബസില്‍ കയറാന്‍ ഇടംകിട്ടാത്ത വിദ്യാര്‍ഥികള്‍ ബത്തേരിയില്‍നിന്ന് നടന്ന് കുപ്പാടിയിലെത്തുന്നത് പതിവുകാഴ്ചയാണ്. കരിവള്ളിക്കുന്ന് വഴി കരിപ്പൂരിലേക്ക് ഒരു സ്വകാര്യ ബസെങ്കിലും അനുവദിച്ചാല്‍ കുപ്പാടിയിലെ വിദ്യാലയങ്ങളില്‍ പഠിക്കുന്നവര്‍ക്കും ആശ്വാസമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.