പനമരം: കഴിഞ്ഞ ദിവസം അന്തരിച്ച ഡി.സി.സി വൈസ് പ്രസിഡന്‍റ് കെ.സി. നാണുവിന് വയനാടിന്‍െറ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരങ്ങളാണ് പനമരത്തെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. കക്ഷിരാഷ്ട്രീയഭേദമന്യേ നേതാക്കള്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി. ഉച്ചക്ക് രണ്ടുമണിയോടെയാണ് സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ പി.കെ. ഗോപാലന്‍, കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, കെ.കെ. അബ്രഹാം, പ്രഫ. കെ.വി. തോമസ്, എം.എസ്. വിശ്വനാഥന്‍, മുക്കം അബ്ദുറഹ്മാന്‍, മോയിന്‍ കടവന്‍, കെ.ജെ. പൈലി, സി. അബ്ദുല്‍ അഷ്റഫ്, പി.ടി. ഗോപാലക്കുറുപ്പ്, നാരായണവാര്യര്‍, ഒ.എം. ജോര്‍ജ്, വത്സാ ചാക്കോ, ശകുന്തള ടീച്ചര്‍, എം.എ. ജോസഫ്, പി.പി. ആലി, എന്‍.കെ. വര്‍ഗീസ്, എ. പ്രഭാകരന്‍ മാസ്റ്റര്‍, കെ.വി. പോക്കര്‍ ഹാജി, പി.വി. ബാലചന്ദ്രന്‍, പി.കെ. അനില്‍കുമാര്‍, എം. അച്യുതക്കുറപ്പ്, പി. ചന്ദ്രന്‍, എക്കണ്ടി മൊയ്തൂട്ടി, ഇ.കെ. ജോസ്, തങ്കമ്മ യേശുദാസ്, സില്‍വി തോമസ്, ചിന്നമ്മ ജോസ്, കുറ്റിയോട്ടില്‍ അച്ചപ്പന്‍, എം.ജി. ബിജു, പി.കെ. കുഞ്ഞിമൊയ്തീന്‍, ഗോകുല്‍ദാസ് കോട്ടയില്‍, അഡ്വ. എം. വേണുഗോപാല്‍, മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍, കെ.ഇ. വിനയന്‍, ഉഷാകുമാരി, മുന്‍ എം.എല്‍.എമാരായ കെ.സി. കുഞ്ഞിരാമന്‍, പി.പി.വി. മൂസ, സോഷ്യലിസ്റ്റ് ജനത നേതാവ് കെ.കെ. ഹംസ, സി.പി.എം ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രന്‍, ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് കെ. സദാനന്ദന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ കെ.കെ. അഹമ്മദ് ഹാജി, പി.എം. ജോയി, ജോസ് തലച്ചിറ, തെക്കേടത്ത് മുഹമ്മദ്, കെ.വി. മോഹനന്‍, എ.എം. പ്രഭാകരന്‍, പി. ബാലന്‍, ശ്രീധരന്‍ മാസ്റ്റര്‍, ഏച്ചോം ഗോപി, സി. മോഹനന്‍, എന്‍.കെ. റഷീദ്, പി.കെ. ബാബു, അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി പി.കെ. ജയലക്ഷ്മി, മന്ത്രി ശിവകുമാര്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി, കെ. സുധാകരന്‍ എം.പി, എം.കെ. രാഘവന്‍ എം.പി, ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസ്, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ തുടങ്ങിയവര്‍ക്കായി മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു. മൂന്ന് മണിയോടെമകന്‍ ഷൈന്‍ ചിതക്ക് തീകൊളുത്തി. തുടര്‍ന്ന് നേതാക്കളടക്കമുള്ളവര്‍ മൗനജാഥയായി പനമരം ടൗണിലെത്തി അനുശോചന യോഗം ചേര്‍ന്നു. കരുത്തനായ സഹകാരിയും സംഘാടകനുമായിരുന്നു നാണുവെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്‍റ് പി.കെ. ഗോപാലന്‍ പറഞ്ഞു. പ്രായോഗിക രാഷ്ട്രീയ നേതാവും സാമൂഹിക പ്രവര്‍ത്തകനും നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന വ്യക്തിയുമായിരുന്നു അദ്ദേഹമെന്ന് വിവിധ നേതാക്കള്‍ അനുശോചന പ്രസംഗത്തില്‍ പറഞ്ഞു. ഉച്ചക്ക് 12 മുതല്‍ മൂന്ന് വരെ പനമരത്ത് കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.