പാലക്കാട്: 24,500 രൂപയുടെ കള്ളനോട്ടുമായി തമിഴ്നാട് സ്വദേശി പിടിയില്‍. സേലം മേട്ടൂര്‍ കണ്ണാംമൂച്ചി നെരിഞ്ചുപ്പേട്ട കുളന്തസ്വാമിയുടെ മകന്‍ ചെല്ലപ്പന്‍ (37)ആണ് അറസ്റ്റിലായത്. ഇയാളുടെ കൈയില്‍ നിന്ന് 500 രൂപയുടെ 49 കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. കഞ്ചിക്കോട് ഹംസവേണി കാര്‍ബൈഡ് സ്ഥാപനത്തിലെ ജോലിക്കാരനായ ഇയാള്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിനാണ് നോട്ട് എത്തിച്ചതെന്ന് സംശയിക്കുന്നു. പതിനായിരം രൂപയുടെ യഥാര്‍ഥ നോട്ട് നല്‍കിയാണ് ഇയാള്‍ 25,000 രൂപയുടെ കള്ളനോട്ട് വാങ്ങിയത്. ഇതില്‍ 500 രൂപ ചെലവഴിച്ചിരുന്നു. മുന്‍പും ഇയാള്‍ ഒരു തവണ കള്ളനോട്ട് ഇവിടെ എത്തിച്ച് വിതരണം ചെയ്തതായാണ് പോലീസിന് ലഭിച്ച വിവരം. യഥാര്‍ഥ നോട്ടുകളുമായി വളരെയേറെ സാമ്യമുള്ള നോട്ടുകളാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചരക്ക് ടൗണ്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് ഇയാളെ ടൗണ്‍ നോര്‍ത് പൊലീസ് പിടികൂടിയത്. സി.ഐ ആര്‍. ഹരിപ്രസാദ് , എസ്.ഐ വി. മുരളീധരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.