നെല്ലിയാമ്പതി: വനമേഖലയില്‍ പുള്ളിപ്പുലികള്‍ ചത്തൊടുങ്ങുന്നത് ആശങ്കയുണര്‍ത്തുന്നു. കഴിഞ്ഞ ദിവസം എസ്റ്റേറ്റ് പ്രദേശത്ത് ആണ്‍പുലിയുടെ ജഡം കണ്ടെത്തിയിരുന്നു. രണ്ടു വയസായ പുലിയുടെ രണ്ട് ദിവസം പഴക്കമുള്ള ജഡമാണ് കണ്ടത്. ഭക്ഷണം കഴിക്കുമ്പോള്‍ തൊണ്ടയില്‍ കുരുങ്ങിയതുമൂലം ശ്വാസം മുട്ടിയതാണ് കാരണമായി പറയുന്നത ്. വയറ്റില്‍ ദഹിക്കാതെ കിടക്കുന്ന മാനിറച്ചിയും പോസ്റ്റ് മോര്‍ട്ടത്തില്‍ തെളിഞ്ഞുവെന്ന് വെറ്ററിനറി സര്‍ജന്‍ ഡോ. ബിജു പറഞ്ഞു. ഇങ്ങനെ യാദൃച്ഛികമായി സംഭവിക്കാമെന്നും ഡോക്ടര്‍ പറഞ്ഞു. ശരീരത്തിന് പുറത്ത് മുറിവൊന്നുമില്ലാത്തതിനാല്‍ ആരെങ്കിലും ആക്രമിച്ചതാണെന്ന സംശയമില്ല. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ നെല്ലിയാമ്പതി-പറമ്പിക്കുളം അതിര്‍ത്തിയിലെ എസ്റ്റേറ്റുകളില്‍ കണ്ടെത്തിയ നാലാമത്തെ പുള്ളിപ്പുലിയുടെ ജഡമാണിത്. ഒരു വര്‍ഷം മുമ്പ് കാരപ്പൊറ്റ എസ്റ്റേറ്റില്‍ നിന്ന് ഒരു കടുവയുടെ ജഡവും കണ്ടെത്തിയിരുന്നു. സമീപകാലത്തായി വനാതിര്‍ത്തിയിലും ജനവാസ കേന്ദ്രങ്ങളിലും പുള്ളിപ്പുലികളുടെ ശല്യം വര്‍ധിക്കുകയാണ്. നെന്മാറ മേഖലയില്‍ നിന്ന് ജനവാസകേന്ദ്രത്തിലിറങ്ങിയ അഞ്ച് പുലികളെയാണ് വനംവകുപ്പ് കൂട്ടിലാക്കിയത്. ഒരു വര്‍ഷത്തിനിടയിലാണ് ഇത്. നെല്ലിയാമ്പതി-പറമ്പിക്കുളം വനപ്രദേശത്താണ് ഇവയെ കൊണ്ടുചെന്നു വിട്ടതും. ഈ ഭാഗങ്ങളില്‍ കൊണ്ടുവിട്ടാലും പുലികള്‍ തിരിച്ച് നാട്ടിലേക്ക് തന്നെ വരാനുള്ള സാധ്യത ഏറെയാണ്. വനത്തിനകത്തെ കൈയേറ്റവും നിബിഢ വനത്തിലെ മൃഗവേട്ടക്കാരുടെ ശല്യവും പുലികള്‍ക്ക് കാട്ടിലെ ജീവിതം ദുസ്സഹമാക്കുന്നുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കൂടാതെ വനത്തില്‍ മുമ്പുള്ള പോലെ ഇരകളില്ലാത്തതും പുലികളെ നാട്ടിന്‍പുറത്തേക്ക് ഇറങ്ങാന്‍ പ്രേരിപ്പിക്കുന്നു. പറമ്പിക്കുളം-നെല്ലിയാമ്പതി വനങ്ങളുടെ അതിര്‍ത്തിയിലാണ് ആദ്യകാലത്ത് പുലികളെ കാണാന്‍ കഴിഞ്ഞിരുന്നത്. പലപ്പോഴും നിബിഢ വനങ്ങളില്‍ തന്നെ അധിവസിക്കുന്നവയാണ് പുലികളും കടുവകളും. കൈയേറ്റങ്ങളിലൂടെ നിബിഢവനങ്ങള്‍ കുറഞ്ഞുവരികയാണ്. വനപ്രദേശത്ത് ചൂട് വര്‍ധിക്കുന്നത് പുലികള്‍ക്ക് പലവിധ രോഗങ്ങള്‍ക്കിടയാക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് യഥാവിധി ഉപയോഗിക്കാന്‍ കേരളത്തിലെ സര്‍ക്കാറുകള്‍ക്ക് സാധിക്കാത്തതാണ് വന്യജീവി സംരക്ഷണത്തില്‍ വരുന്ന വീഴ്ച. ആസൂത്രണമില്ലായ്മയും ദീര്‍ഘവീക്ഷണമില്ലായ്മയും മൂലം കേന്ദ്രം അനുവദിക്കുന്ന ഫണ്ടുകള്‍ പാഴായിപ്പോകുന്നതും പതിവാണ്. നെല്ലിയാമ്പതി വനപ്രദേശത്തെ പുലികളുടെയും മറ്റും വ്യക്തമായ കണക്കുകള്‍ പോലും വന്യജീവി സംരക്ഷണ അധികൃതര്‍ക്ക് ലഭ്യമല്ല. വന്യജീവി സംരക്ഷണ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ചയും സംഭവിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.