മലപ്പുറം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികളുടെ തല്‍സ്ഥിതി അറിയാന്‍ ഓണ്‍ലൈന്‍ മോണിറ്ററിങ് സംവിധാനം. പദ്ധതികളുടെ ഓരോ ഘട്ടവും ജില്ലാതല ഓഫിസര്‍മാര്‍ക്കറിയാനാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ കലക്ടര്‍ കെ. ബിജുവാണ് ഓണ്‍ലൈന്‍ സംവിധാനം ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അംഗീകാരത്തിനായി സമര്‍പ്പിക്കുന്ന പല പദ്ധതികളുടെയും വിവരങ്ങള്‍ അതത് വകുപ്പ് മേധാവികള്‍ക്ക് കൃത്യമായി അറിയാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതിനാല്‍ പദ്ധതികള്‍ക്ക് അംഗീകാരം വൈകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കലക്ടര്‍ ഓണ്‍ലൈന്‍ സംവിധാനം ആരംഭിക്കാനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് സോഫ്റ്റ്വെയര്‍ തയാറാക്കാനുളള ചുമതല നല്‍കിയത്. ജില്ലാ ആസൂത്രണസമിതി യോഗത്തില്‍ വിവിധ വകുപ്പുതലവന്‍മാരോട് പദ്ധതികളുടെ തല്‍സ്ഥിതി അന്വേഷിച്ചപ്പോള്‍ പലര്‍ക്കും ഇവയുടെ കണക്കുകള്‍ ലഭ്യമായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.