റാന്നി: വടശേരിക്കര കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസിനു കീഴിലെ നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ ഉപഭോക്താക്കളെ വെച്ചൂച്ചിറ സെക്ഷനു കീഴിലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. നാറാണംമൂഴിയില്‍ വൈദ്യുതി ലഭ്യമായ കാലംമുതല്‍ ബില്‍ അടക്കുന്നതിനും ഓഫിസ് ആവശ്യങ്ങള്‍ക്കും ജനം സമീപിക്കുന്നത് വടശേരിക്കര മേജര്‍ സെക്ഷന്‍ ഓഫിസിലാണ്. പഞ്ചായത്ത് ആസ്ഥാനമായ അത്തിക്കയത്തുനിന്നു വടശേരിക്കരയിലേക്ക് യാത്ര ബുദ്ധിമുട്ടായിരുന്നില്ല. വടശേരിക്കര സെക്ഷന്‍ ഓഫിസിന്‍െറ ജോലിഭാരം കുറക്കുന്നതിന്‍െറ ഭാഗമായി നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ ഉപയോക്താക്കളെ വെച്ചൂച്ചിറ സെക്ഷന്‍ പരിധിയിലേക്കു മാറ്റാനാണ് തീരുമാനം. അത്തിക്കയത്തുനിന്നു നാറാണംമൂഴി പഞ്ചായത്തിലെ കൊച്ചുകുളം, ചണ്ണ, കുടമുരുട്ടി, പെരുന്തേനരുവി, മടന്തമണ്‍, കടുമീന്‍ചിറ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വെച്ചൂച്ചിറയിലേക്ക് യാത്രാസൗകര്യങ്ങളും പരിമിതമാണ്. റാന്നിയില്‍ നിന്നു ഒരു സ്വകാര്യ ബസ് മാത്രമാണ് ഓഫിസ് സമയത്തു വെച്ചൂച്ചിറയില്‍ എത്തുന്നത്. വൈദ്യുതി തുക അടക്കാന്‍ ഓട്ടോറിക്ഷയെ ആശ്രയിക്കുന്ന സാഹചര്യം സാധാരണക്കാര്‍ക്ക് ഭാരമാകും. അത്തിക്കയം, മടന്തമണ്‍, മണ്ണടിശാല വഴി വെച്ചൂച്ചിറയിലേക്ക് കൂടുതല്‍ ബസുകളോടിച്ചെങ്കിലേ ജനങ്ങളുടെ യാത്രാപ്രശ്നം പരിഹരിക്കപ്പെടുകയുള്ളൂ. സെക്ഷന്‍ ഓഫിസ് മാറ്റം ഉപേക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.