പത്തനംതിട്ട: എസ്.എഫ്.ഐ പഠിപ്പുമുടക്ക് സമരത്തില്‍ പാരലല്‍ കോളജ് വിദ്യാര്‍ഥികളെ ഇറക്കിവിടാത്തതില്‍ പ്രതിഷേധിച്ച് പത്തനംതിട്ട പ്രതിഭ കോളജില്‍ പുറമെ നിന്നെത്തിയ ഒരു സംഘം വിദ്യാര്‍ഥികളുടെ അ ക്രമം. ചൊവ്വാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം. കോളജിലെ ഉപകരണങ്ങളും തകര്‍ത്തു. ഇതിനിടയില്‍പ്പെട്ട് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയും പത്തനംതിട്ട പൂങ്കാവ് പുത്തന്‍ കടവില്‍ ഷാജി വര്‍ഗീസിന്‍െറ മകളുമായ നിഷാ അന്നാമ്മ ഷാജിക്ക് പരിക്കേറ്റു. കൈവിരലിന്‍െറ എല്ലിന് പൊട്ടലേറ്റ വിദ്യാര്‍ഥിനിയെ സഹപാഠികളും അധ്യാപകരും ചേര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാരലല്‍ കോളജിലേക്ക് മുദ്രാവാക്യം വിളിച്ചെത്തിയ സമരക്കാരായ വിദ്യാര്‍ഥികള്‍ കുട്ടികളെ പറഞ്ഞ് വിടണമെന്ന് ആവശ്യപ്പെട്ട് ബഹളം വെച്ചു. എന്നാല്‍ ക്ളാസില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞെങ്കിലും സമരക്കാര്‍ പിരിഞ്ഞുപോയില്ല. ഇതിനിടെയാണ് സംഘര്‍ഷം നടന്നത്. കോളജിന്‍െറ കൗണ്ടറും നാല് സ്ക്രീനുകളും തകര്‍ത്തതായി പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇതിനിടെയാണ് വിദ്യാര്‍ഥിനിക്ക് പരിക്കേറ്റത്. പത്തനംതിട്ട പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.