പഴയങ്ങാടി: വിദ്യാര്‍ഥികളുമായി സ്കൂളിലേക്ക് പോവുകയായിരുന്ന സ്കൂള്‍ ബസ് വൈദ്യുതി തൂണിലിടിച്ചു. തൂണ്‍ തകര്‍ന്ന് ബസില്‍ തട്ടി നിന്നു. മാട്ടൂല്‍ നോര്‍ത്ത് സഫ സ്കൂളിന്‍െറ ബസാണ് വാടിക്കല്‍ കടവ് റോഡില്‍ അപകടത്തില്‍പെട്ടത്. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ഓവുചാല്‍ നിര്‍മാണത്തെ തുടര്‍ന്ന് റോഡിലേക്ക് തള്ളിനില്‍ക്കുന്ന പുതിയ തൂണിലാണ് നിറയെ വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വൈദ്യൂതി തൂണ്‍ പൊട്ടി ബസിനു തട്ടി നില്‍ക്കുകയായിരുന്നു. വൈദ്യുതി ബന്ധം വിച്ഛേദിച്ച സമയമായിരുന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. അപകടത്തെ തുടര്‍ന്ന് മാട്ടൂല്‍ നോര്‍ത്തില്‍ അഞ്ച് മണിക്കൂറോളം വൈദ്യുതി ബന്ധം തകരാറിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.