പഴയങ്ങാടി: പൂര്‍ണമായും തകര്‍ന്ന് കാല്‍നട പോലും അസാധ്യമായ മുട്ടം-ഏരിപ്രം-ചൂട്ടാട് റോഡിലൂടെ ഭാര വാഹനങ്ങള്‍ പോകുന്നത് നാട്ടുകാര്‍ സംഘടിച്ച് തടഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ള നാട്ടുകാര്‍ ഉപരോധത്തിനെത്തിയത്. ജില്ലാ പഞ്ചായത്തിന്‍െറ അധീനതയിലുള്ള റോഡിലൂടെ വിവിധ സ്ഥാപനങ്ങളുടെ നിര്‍മാണത്തിനടക്കം ചരള്‍ മണല്‍ കയറ്റിയ വാഹനങ്ങള്‍ വന്‍ തോതില്‍ പോകുന്നതാണ് റോഡ് തകരാന്‍ പ്രധാന കാരണം. റോഡിന്‍െറ അറ്റകുറ്റപ്പണി നടത്തണമെന്ന് നാട്ടുകാര്‍ നാളുകളായി ആവശ്യപ്പെട്ടിട്ടും അധികൃതര്‍ അവഗണിക്കുകയായിരുന്നു. മഴ ആരംഭിച്ചതോടെ തകര്‍ന്ന റോഡില്‍ ചളിക്കുഴികള്‍ രൂപപ്പെട്ട് കാല്‍നട പോലും അസാധ്യമായി. മദ്റസ, എല്‍.പി സ്കൂള്‍, അങ്കണവാടി എന്നിവിടങ്ങളിലേക്കുള്ള വിദ്യാര്‍ഥികള്‍ക്ക് നടന്നുപോകാന്‍ സാധിക്കാത്ത അവസ്ഥ വന്നതോടെയാണ് കടുത്ത പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്. വിദ്യാര്‍ഥികള്‍ പ്രയാസം സഹിച്ച് നടക്കുന്നതിനിടെ ഭാര വാഹനങ്ങള്‍ വന്നാല്‍ ചളിതെറിക്കും. അത്യാസന്ന നിലയിലായ രോഗികളെ കൊണ്ടുപോകാന്‍ പോലും റോഡിന്‍െറ ശോച്യാവസ്ഥ കാരണം ഓട്ടോറിക്ഷകളോ മറ്റു വാഹനങ്ങളോ ഇതുവഴി സര്‍വീസ് നടത്താന്‍ തയാറാവുന്നില്ല. ഇത് പലപ്പോഴും, പ്രത്യേകിച്ച് രാത്രികാലങ്ങളില്‍ ജനങ്ങള്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. നിരന്തര ആവശ്യത്തെ തുടര്‍ന്ന് മാടായി ഗ്രാമപഞ്ചായത്തിന്‍െറ വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി അറ്റകുറ്റപ്പണികള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ പദ്ധതി ആവിഷ്കരിച്ചെങ്കിലും ഇതിന് അനുമതി ലഭ്യമായിട്ടില്ല. ശോച്യാവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.