കൂറ്റനാട്: നെല്ലിക്കാട്ടിരിയിലും പരിസരപ്രദേശങ്ങളിലും കരടിയെ കണ്ടതായി അഭ്യൂഹം. വട്ടൊളി, മൈലാടികുന്ന്, വെള്ളടികുന്ന് പരിസരങ്ങളിലും കരടി എത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം ചെരിപ്പുകച്ചവടകാരന് മുന്നിലേക്ക് കരടിചാടിയങ്കിലും ഇയാള്‍ അദ്ഭതുകരമായി രക്ഷപെടുകയായിരുന്നു. പ്രദേശത്തെ വീടുകളില്‍നിന്ന് വളര്‍ത്തുമൃഗങ്ങളെയും കാണാതാവുന്നുണ്ട്. ചിലയിടങ്ങളില്‍ മൃഗങ്ങള്‍ ചത്തനിലയിലും കാണാറുണ്ടന്ന് പ്രദേശവാസികള്‍ പറയുന്നു. അതേസമയം, കറുകപുത്തൂരില്‍ കരടിയെ കാണുകയും തുടര്‍ന്ന് ഫോറസ്റ്റ് അധികാരികളുടെ നേതൃത്വത്തില്‍ കെണി ഒരുക്കി കാത്തിരുന്നെങ്കിലും വിഫലമാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.